Image

ലോകായുക്തയുടേത് വിചിത്ര വിധിയെന്ന് വി.ഡി. സതീശന്‍

ജോബിന്‍സ് Published on 31 March, 2023
ലോകായുക്തയുടേത് വിചിത്ര വിധിയെന്ന് വി.ഡി. സതീശന്‍

മുഖ്യമന്ത്രിയുടെ ദുരിതശ്വാസ ഫണ്ട് വകമാറ്റിയ സംഭവത്തിലെ ലോകായുക്ത വിധി വിസ്മയിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിചിത്രമായ വിധിയാണ് ലോകായുക്തയുടേതെന്നും അദ്ദേഹം പറഞ്ഞു.കേസിന്റെ മെറിറ്റ് സംബന്ധിച്ച വാദമാണ് ലോകായുക്തക്ക് മുന്നില്‍ നടന്നത്. ഇത് നിലനില്‍ക്കുന്നതാണ് എന്ന് ബഞ്ച് കണ്ടെത്തിയതാണ്. 

ഇപ്പോള്‍ വീണ്ടും കേസിന്റെ മെരിറ്റ് സംബന്ധിച്ച് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത് നിയമപരമായി നിലനില്‍ക്കുന്ന വിധിയല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ സഹായിക്കാനായി രൂപപ്പെടുത്തിയ വിധിയാണിതെന്നും ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുള്‍ബെഞ്ചിന് വിട്ട നടപടിയില്‍ പ്രതികരിച്ച് കോണ്‍?ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഫുള്‍ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രി പിണറായി വിജയന് രക്ഷപ്പെടാന്‍ പറ്റില്ല. മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ട്. അദ്ദേഹം കുറ്റക്കാരനാണ്. വിധി വൈകിപ്പിക്കുന്നതില്‍ അസ്വഭാവികതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

vd satheesan - lokayuktha 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക