Image

ഗോവയില്‍ ഡച്ച്‌ വിനോദസഞ്ചാരിയെ പീഡിപ്പിച്ച കേസ് ; റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Published on 31 March, 2023
ഗോവയില്‍ ഡച്ച്‌ വിനോദസഞ്ചാരിയെ പീഡിപ്പിച്ച കേസ് ; റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

ച്ച്‌ വിനോദസഞ്ചാരിയെ പീഡിപ്പിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. 29 കാരി  ഡച്ച്‌ യുവതിയെയാണ് ജീവനക്കാരന്‍ പീഡിപ്പിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

വടക്കന്‍ ഗോവയിലെ പെര്‍നെം നഗരത്തിലാണ് സംഭവം.ഉത്തരാഖണ്ഡ് സ്വദേശിയായ അഭിഷേക് വര്‍മ (27) ആണ് പ്രതി.

യുവതി താമസിച്ചിരുന്ന വാടക കൂടാരത്തില്‍ പ്രതി അതിക്രമിച്ചു കയറുകയായിരുന്നെന്ന് പൊലീസിനെ ഉദ്ധരിച്ച്‌ വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതി രണ്ട് വര്‍ഷത്തോളമായി റിസോര്‍ട്ടില്‍ ജോലി ചെയ്യുകയാണ്.

യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് രക്ഷപ്പെടുത്താനെത്തിയ നാട്ടുകാരനെയും പ്രതി കുത്തിയെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രതി സംഭവസ്ഥലത്ത് രക്ഷപ്പെടുകയും ചെയ്തതായി പൊലീസ് സൂപ്രണ്ട് നിധിന്‍ വല്‍സന്‍ പറഞ്ഞു.

രാജസ്ഥാനും മുംബൈയും സന്ദര്‍ശിച്ച ശേഷമാണ് യുവതി ഗോവയിലെത്തിയത്. അത്താഴം കഴിഞ്ഞ് ടെന്റിനുള്ളില്‍ ഉറങ്ങാന്‍ പോയി. പുലര്‍ച്ചെ 2 മണിയോടെയാണ് പ്രതി ടെന്റില്‍ അതിക്രമിച്ച കയറി തന്നെ ആക്രമിച്ചതെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക