Image

നവജ്യോത് സിങ് സിദ്ദു നാളെ മോചിതനാകും

Published on 31 March, 2023
നവജ്യോത് സിങ് സിദ്ദു നാളെ മോചിതനാകും

ന്യൂഡല്‍ഹി: വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പഞ്ചാബ് മുന്‍ പി.സി.സി അധ്യക്ഷനും മുന്‍ ക്രിക്കറ്ററുമായ നവജ്യോത് സിങ് സിദ്ദു നാളെ മോചിതനാകും.

34 വര്‍ഷം മുമ്ബ് നടന്ന സംഭവത്തില്‍ സുപ്രിംകോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചതോടെയായിരുന്നു പഞ്ചാബിലെ പ്രധാന കോണ്‍ഗ്രസ് നേതാവായ സിദ്ദു പാട്യാല ജയിലിലായത്. സിദ്ദുവിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ മോചന വിവരം പങ്കുവെച്ചത്.

അധികൃതരുടെ അറിയിപ്പ് ലഭിച്ചത് പ്രകാരമാണ് ട്വീറ്റെന്നും കുറിപ്പിലുണ്ട്. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എച്ച്‌.പി.എസ്. വര്‍മ പി.ടിഐയോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. പഞ്ചാബ് ജയില്‍ചട്ടമനുസരിച്ച്‌ നല്ല പെരുമാറ്റമുള്ള കുറ്റവാളിക്ക് പൊതു ഇളവിന് അര്‍ഹതയുണ്ടെന്നും ശനിയാഴ്ച സിദ്ദു പുറത്തിറങ്ങിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക