Image

സൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

Published on 31 March, 2023
സൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശി സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ.

മറ്റു വകുപ്പുകളില്‍ 20 വര്‍ഷത്തെ തടവും ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി. പിഴത്തുക സൂര്യഗായത്രിയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.

ഭര്‍ത്താവ് രതീഷുമായി പിണങ്ങി അമ്മ വത്സലയോടൊപ്പം നെടുമങ്ങാട്ടെ വീട്ടില്‍ കഴിഞ്ഞു വരുന്നതിനിടെ, 2021 ആഗസ്റ്റ് 30നാണ് സൂര്യ ഗായത്രിക്ക് കുത്തേറ്റത്. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 31ന് പുലര്‍ച്ചെ സൂര്യഗായത്രി മരിച്ചു.

വീടിന്റെ അടുക്കള വാതിലിലൂടെ അകത്തുകയറിയ പ്രതി  കൈയില്‍ കരുതിയ കത്തികൊണ്ട് സൂര്യഗായത്രിയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. സൂര്യഗായത്രിയുടെ ശരീരത്തില്‍ 15 കുത്തുകളേറ്റതിന്റെ അടയാളമുണ്ടായിരുന്നു.

അരുണ്‍ മോഷണക്കേസിലെ പ്രതിയാണെന്നറിഞ്ഞതിനെ തുടര്‍ന്ന് വിവാഹ അഭ്യര്‍ഥന നിഷേധിച്ചതാണ് കൊടുംകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക