Image

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്ത തള്ളി നിതിന്‍ ഗഡ്കരി

Published on 31 March, 2023
രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന  വാര്‍ത്ത തള്ളി നിതിന്‍ ഗഡ്കരി

ത്നഗിരി: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്ത തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

'രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല', മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. ഇത്തരം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമ റിപ്പോര്‍ട്ടിനെ പരാമര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വ്യാഴാഴ്ച രാവിലെ ഗഡ്കരി മുംബൈ-ഗോവ ഹൈവേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വ്യോമനിരീക്ഷണം നടത്തി. മഹാരാഷ്ട്രയിലെ വ്യവസായ മന്ത്രി ഉദയ് സാമന്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക