Image

വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ മോഷണം

Published on 31 March, 2023
വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ മോഷണം


വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ മോഷണം. 60 പവനോളം വരുന്ന സ്വര്‍ണവും വജ്രാഭരണങ്ങളുംനഷ്ടപ്പെട്ടതായാണ് പരാതി.വിജയ് അഭിരാമപുരം മൂന്നാം തെരുവിലാണ് താമസിക്കുന്നത്.

വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന അഭിരാമപുരം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അഭിരാമപുരം ക്രൈം വിങ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തില്‍ വീട്ടുജോലിക്കാരികള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്. കഴിഞ്ഞ ഡിസംബര്‍ രണ്ടിന് പരിശോധനിച്ചപ്പോള്‍ സ്വര്‍ണം വീട്ടിലുണ്ടായിരുന്നെന്നും പരാതിയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക