Image

ഇന്ത്യക്കാരൻ ഇന്റർനെറ്റ് തട്ടിപ്പു കേസിൽ  ഗൂഢാലോചന കുറ്റം ഏറ്റു പറഞ്ഞു 

Published on 31 March, 2023
ഇന്ത്യക്കാരൻ ഇന്റർനെറ്റ് തട്ടിപ്പു കേസിൽ  ഗൂഢാലോചന കുറ്റം ഏറ്റു പറഞ്ഞു 



ഇന്റർനെറ്റ് വഴി പണാപഹരണം നടത്തിയതിനു ന്യൂ ജേഴ്‌സി നിവാസിയായ ഇന്ത്യൻ പൗരനു ശിക്ഷ. മാസച്യുസെറ്സിൽ ഗൗരങ് കോൺട്രാക്ടർ (38) കുറ്റം സമ്മതിച്ചുവെന്നാണ് യുഎസ് അറ്റോണി അറിയിച്ചത്. 

ലഹരി കടത്തുകാർ ബാങ്ക് അക്കൗണ്ടിൽ നിന്നു പണം കൊണ്ടുപോകും എന്നു പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ തുടർന്ന് ഒരു സ്ത്രീ പണം സ്വർണമാക്കി മാറ്റിയ കേസിലെ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു എന്നാണ് കോൺട്രാക്ടറുടെ കുറ്റ സമ്മതം. യുഎസ് ലഹരി നിയന്ത്രണ ഏജൻസി ഡി ഇ എയുടെ ഏജന്റ് ഓസ്‌കാർ വൈറ്റ് എന്നു പരിചയപ്പെടുത്തിയ ഒരാളാണ് സ്ത്രീയെക്കൊണ്ട് അങ്ങിനെ ചെയ്യിച്ചത്. സ്വർണം വാങ്ങാൻ ഹാഡ്‌ലിയിലെ ഒരു കട നിർദേശിക്കുകയും ചെയ്തു. 

കാർ പൂട്ടാതെ അതിൽ സ്വർണം സൂക്ഷിക്കാൻ അയാൾ അവരോടു നിർദേശിച്ചു. ഡി ഇ എയുടെ വശം സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി ഉദ്യോഗസ്ഥൻ എത്തി അതു വാങ്ങുമെന്നും ധരിപ്പിച്ചു. 

എന്നാൽ സംശയം തോന്നിയ സ്ത്രീ പോലീസിനെ ബന്ധപ്പെട്ടു. അക്കാര്യം അറിയാതെ 2022 ഓഗസ്റ്റ് 8 നു കോൺട്രാക്ടർ ന്യൂ ജേഴ്സിയിൽ നിന്ന് ഹാഡ്‌ലിയിൽ എത്തി. അങ്ങിനെയാണ് ഡി ഇ എ ഒരുക്കിയ കെണിയിൽ അയാൾ കുടുങ്ങിയത്. 

 മെയ് 24നു കേസിൽ വിധി പറയും. ഇന്റർനെറ്റ് തട്ടിപ്പിനു 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം. $250,000 വരെ പിഴയും. 

Indian admits to wire fraud in US 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക