സാക്രമെന്റോ: സാക്രമെന്റോയിലെ ഫോള്‍സം തടാകത്തില്‍ കയര്‍ ഊഞ്ഞാലില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ ന്യൂസ് പ്രൊഡ്യൂസര്‍ കാതറിന്‍ ഹോഡ്(23) മരിച്ചു.
എന്‍ബിസി അഫിലിയേറ്റ് കെസിആര്‍എയുടെ പ്രഭാത വാര്‍ത്താ നിര്‍മ്മാതാവ് കാതറിന്‍ ഹോഡ് വെള്ളത്തിനടുത്തുള്ള പാറകളിലേക്കാണ് വീണത് .ഉടനെ ഓഫ് ഡ്യൂട്ടി ഡോക്ടര്‍ സിപിആര്‍ നടത്തി ഹോഡിനെ സട്ടര്‍ റോസ്വില്ലെ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം സുഹൃത്തുക്കള്‍ അടുത്തുള്ള ബോട്ട് റാമ്പിലേക്ക് കൊണ്ടുപോയി.
'കാറ്റി ഹോഡ്റ്റിന്റെ നഷ്ടത്തില്‍ ഞങ്ങളുടെ ടീം ഹൃദയം തകര്‍ന്നിരിക്കുന്നു,ഊര്‍ജ്ജസ്വലമായ വ്യക്തിത്വത്തിനുടമയായിരുന്നു ' കെസിആര്‍എ ന്യൂസ് ഡയറക്ടര്‍ ഡെറക് ഷ്‌നെല്‍ പറഞ്ഞു,. ഒരു പത്രപ്രവര്‍ത്തകയായതില്‍ അവള്‍ അഭിമാനിക്കുകയും ഞങ്ങളുടെ കമ്മ്യൂണിറ്റിയെ സേവിക്കുന്നതില്‍ അവള്‍ അഗാധമായ പ്രതിജ്ഞാബദ്ധത പുലര്‍ത്തുകയും ചെയ്തു. കേറ്റിക്ക് അവള്‍ക്ക് ഒരു ശോഭനമായ ഭാവിയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഫോള്‍സം തടാകത്തില്‍ കയര്‍ ഊഞ്ഞാലാടുന്നത് അനുവദനീയമല്ലെന്നും കണ്ടാല്‍ വെട്ടിമാറ്റാറുണ്ടെന്നും പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. 'സീസണിന്റെ തുടക്കത്തില്‍ ഒരു റോപ്പ് സ്വിംഗ് സുരക്ഷിതമായേക്കാം,'പിന്നെ സീസണ്‍ പുരോഗമിക്കുമ്പോള്‍, അവ കൂടുതല്‍ അപകടകരമാകും ഹോവാര്‍ഡ് പറഞ്ഞു.
അടുത്തിടെ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കാതറിന്‍ ഹോഡ്‌ന്റെ മാതാപിതാക്കള്‍, തങ്ങളുടെ മകള്‍ക്ക് സംഭവിച്ച അതേ ഗതി മറ്റാരെങ്കിലും ഉണ്ടാകുന്നത് തടയാന്‍ പാര്‍ക്ക് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അഭ്യര്‍ത്ഥിച്ചു
പി പി ചെറിയാന്‍