Image

ആ പ്രസംഗം എന്നും പ്രചോദനം ; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ നെഹ്‌റുവിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

Published on 18 September, 2023
ആ പ്രസംഗം എന്നും പ്രചോദനം ; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ നെഹ്‌റുവിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 1947 ആഗസ്റ്റ് 15ന് അർധരാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ  'എ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' പ്രസംഗത്തിന്റെ പ്രതിധ്വനി എപ്പോഴും പ്രചോദിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള രാജ്യത്തിന്റെ യാത്രയെ സംഗ്രഹിക്കുന്ന പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ എട്ട് പതിറ്റാണ്ടോളം നീണ്ട യാത്രയെ പ്രധാനമന്ത്രി ഓര്‍ത്തെടുത്തു. 1947 ആഗസ്റ്റ് 15ന് ഈ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു നടത്തിയ ചരിത്രപ്രസിദ്ധമായ ‘എ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തിന്റെ പ്രതിധ്വനി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പ്രചോദിപ്പിക്കും. 

പാര്‍ലമെന്റിന്റെ ചരിത്രയാത്രയുടെ ഭാഗമായ എല്ലാവരെയും ഓര്‍ക്കാനുള്ള അവസരമാണിത്.  ‘അര്‍ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍ ലോകം ഉറങ്ങുന്ന സമയത്ത് ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നിരിക്കും. ഇങ്ങനെ തുടങ്ങി കൊണ്ടായിരുന്നു  1947 ആഗസ്ത് 15ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെ പ്രസംഗം. അടല്‍ ബിഹാരി വാജ്‌പേയി പറഞ്ഞത് പോലെ ഈ സഭയില്‍ സര്‍ക്കാരുകള്‍ വരും, പോകും, പക്ഷേ ഈ രാജ്യം നിലനില്‍ക്കും’ പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാജ്യത്തിന്റെഎട്ട് പതിറ്റാണ്ടുകള്‍ നീണ്ട യാത്ര സംബന്ധിച്ച്‌ ഓര്‍മിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഭൂതകാലത്തെ ഭാവിയുമായി ബന്ധിപ്പിക്കുന്ന ഒരു നിമിഷത്തിന്റെ സാക്ഷിയാകാന്‍ കഴിഞ്ഞ നമ്മള്‍ ഭാഗ്യവാന്മാരാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നാം പ്രവേശിക്കുന്നത് പുതിയ പ്രതീക്ഷകളും ആത്മവിശ്വാസവുമായാണെന്ന് എനിക്ക് ഉറപ്പാണ്, പ്രധാനമന്ത്രി പറഞ്ഞു.

Join WhatsApp News
Mary mathew 2023-09-18 19:13:09
I hope Modi is not going to change new parliament Mandir name to something else😢
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക