തിരുവനന്തപുരം: ഓണം ബംബര്‍ വിജയികള്‍ ലോട്ടറി ടിക്കറ്റ് സമര്‍പ്പിച്ചു. 25 കോടിയുടെ രൂപയുടെ ഓണം ബംബർ അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്കെന്നായിരുന്നു പുറത്തുവന്ന വിവരം. നാല് പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. എന്നാൽ ടിക്കറ്റുമായി ആരും എത്തിയിരുന്നില്ല.
നടരാജൻ എന്നയാളാണ് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയതെന്ന് പിന്നീടറിഞ്ഞു. തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ നാല് പേരും ഒന്നിച്ച് എത്തിയാണ് ടിക്കറ്റ് സമർപ്പിച്ചത്.
ചിത്രങ്ങള്‍ പുറത്തുവിടരുത് എന്ന് നാല് പേരും അഭ്യര്‍ത്ഥിച്ചതായാണ് വിവരം.
നടരാജന്‍, കുപ്പുസ്വാമി, രംഗസ്വാമി എന്നിവരോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത് എന്നു പാണ്ഡ്യരാജ് പറഞ്ഞിരുന്നു.
TE 230662 എന്ന നമ്ബറിനാണ് ഓണം ബംബറിന്റെ ഒന്നാം സമ്മാനം അടിച്ചത്. രണ്ടാം സമ്മാനം 1 കോടി വീതം 20 പേര്‍ക്ക്.
മൂന്നാം സമ്മാനം- 50 ലക്ഷം വീതം 20 പേര്‍ക്ക്