
ലഖ്‌നൗ: ബിരുദ വിദ്യാര്‍ത്ഥിനി സുഹൃത്തിന്റെ ഫ്ലാറ്റിലെ നൈറ്റ് പാര്‍ട്ടിക്കിടെ വെടിയേറ്റ് മരിച്ചു. ലഖ്‌നൗ ബിബിഡി കോളേജിലെ ബികോം വിദ്യാര്‍ഥിനിയായ നിഷ്ത ത്രിപാഠിയാണ് (23) കൊല്ലപ്പെട്ടത്. നഗരപരിധിയിലെ ദയാല്‍ റസിഡന്‍സിയില്‍ അര്‍ധരാത്രി ഒരു മണിയോടെയാണ് സംഭവം. സംഭവത്തില്‍ നിഷ്തയുടെ സുഹൃത്തായ ആദിത്യ പഥക്കിനെയും ഫ്‌ളാറ്റിലുണ്ടായിരുന്ന മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സംഭവം കൊലപാതകമാണെന്ന നിഷ്തയുടെ കുടുംബത്തിന്റെ പരാതിയിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. കോളേജിലെ ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ശേഷമാണ് നിഷ്ത സുഹൃത്തിന്റെ ഫ്‌ളാറ്റിലെ പാര്‍ട്ടിക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആദിത്യ, നിഷ്തയെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കോളേജിലെ നിരവധി പേരും പാര്‍ട്ടിക്കെത്തിയിരുന്നു.
പുലര്‍ച്ചെ ലഖ്‌നൗ ലോഹിയ ആശുപത്രിയില്‍ നിന്ന് വിളിക്കുമ്ബോഴാണ് പെണ്‍കുട്ടിക്ക് വെടിയേറ്റ വിവരം അറിഞ്ഞത്. അതേസമയം അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണോ, കൊലപ്പെടുത്താനുള്ള ഉദേശമായിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.