Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്ന് കാനഡ; ഇന്ത്യയുടെ ജാഗ്രതാ നിർദേശം തള്ളി

Published on 21 September, 2023
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്ന് കാനഡ; ഇന്ത്യയുടെ ജാഗ്രതാ നിർദേശം തള്ളി

ഖാലിസ്ഥാൻ വിഷയത്തിൽ നയതന്ത്ര ബന്ധം മോശമായതിന് പിന്നാലെ, കാനഡയിലെ ഇന്ത്യൻ പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി കാനഡ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണ് ഇതെന്ന് കാനഡ സർക്കാർ പ്രതികരിച്ചു. കാനഡയിൽ വർധിച്ചു വരുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്താണ്വിദേശ കാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്

ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്. ഇന്ത്യാവിരുദ്ധ നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യൻ പൗരൻമാർക്കുമെതിരെ ഈയിടെ ഭീഷണിയുണ്ടായിട്ടുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക