Image

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനൊപ്പം  സ്വര്‍ണ്ണ വില വര്‍ധനവില്‍ നിന്നും സംരക്ഷണം നേടാം

Published on 21 September, 2023
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനൊപ്പം  സ്വര്‍ണ്ണ വില വര്‍ധനവില്‍ നിന്നും സംരക്ഷണം നേടാം
 
 ഉപഭോക്താക്കള്‍ക്ക് 10% തുക മുന്‍കൂറായി അടച്ച് സ്വര്‍ണ്ണ നിരക്ക് ബ്‌ളോക്ക് ചെയ്യാം  
 ഒക്ടോബര്‍ 22ന് മുന്‍പ് 10% തുക നല്‍കി മുന്‍കൂര്‍ ബുക്കിങ്ങ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് USD50 വിലയുള്ള സൗജന്യ ഡയമണ്ട് ഗിഫ്റ്റ് വൗച്ചര്‍ സ്വന്തമാക്കാം. 
 വാങ്ങുമ്പോള്‍ വില കൂടുകയാണെങ്കില്‍ ബുക്ക് ചെയ്ത നിരക്കില്‍ തന്നെ സ്വര്‍ണ്ണം വാങ്ങാം
 വാങ്ങുന്ന സമയത്ത് വില കുറയുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ തന്നെ സ്വര്‍ണ്ണം വാങ്ങാം. 
 
 
11 രാജ്യങ്ങളിലായി 330 ലധികം ഷോറൂമുകളുള്ള, ആഗോളതലത്തിലെ ആറാമത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്, സ്വര്‍ണ്ണ വില വര്‍ധനയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് മൊത്തം തുകയുടെ 10% മുന്‍കൂറായി നല്‍കി സ്വര്‍ണ്ണ നിരക്ക് ബ്‌ളോക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ജ്വല്ലറി പ്രേമികള്‍ക്കായുള്ള ഈ ഓഫറിന് കൂടുതല്‍ തിളക്കം നല്‍കുന്നതിനായി, ഒക്ടോബര്‍ 22ന് മുന്‍പ് 10%  തുക നല്‍കി മുന്‍കൂര്‍ ബുക്കിങ്ങ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് USD50 സൗജന്യ ഡയമണ്ട് വൗച്ചറും നല്‍കുന്നു.
 
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ആഭരണങ്ങള്‍ക്ക് 10% മുന്‍കൂറായി നല്‍കി 2023 നവംബര്‍ 12 വരെ സ്വര്‍ണ്ണ നിരക്കിലെ വ്യതിയാനത്തില്‍ നിന്നും സംരക്ഷണം നേടാം. വാങ്ങുമ്പോള്‍ വില കൂടുകയാണെങ്കില്‍ ബുക്ക് ചെയ്ത നിരക്കില്‍ തന്നെ സ്വര്‍ണ്ണം വാങ്ങാനും, വാങ്ങുന്ന സമയത്ത് വില കുറയുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം വാങ്ങാനും ഇതിലൂടെ ഉപഭോക്താവിനാവും. ഉത്സവ സീസണ്‍ വരാനിരിക്കുന്നതിനാല്‍, സ്വര്‍ണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകളെകുറിച്ച് ആകുലപ്പെടാതെ തന്നെ തങ്ങളുടെ ഉത്സവ ആഭരണ ഷോപ്പിങ്ങ് നടത്താനുള്ള മികച്ച അവസരമാണ് ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
 
ഉപഭോക്താക്കള്‍ക്ക് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ഷോറൂമുകളിലൂടെ നേരിട്ടും, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് മൊബൈല്‍ ആപ്പ് വഴിയും പണമടയ്ക്കാം. ഒക്ടോബര്‍ 22-ന് മുന്‍പ് ഒരു ഉപഭോക്താവ് നടത്തുന്ന ആദ്യത്തെ 10% മുന്‍കൂര്‍ ബുക്കിങ്ങിന് മാത്രമേ സൗജന്യ സമ്മാന വൗച്ചര്‍ ലഭ്യമാകൂ. ഗിഫ്റ്റ് വൗച്ചര്‍ 2023 നവംബര്‍ 12-നോ അതിനുമുമ്പോ ഏതെങ്കിലും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂമില്‍ നിന്നും റെഡീം ചെയ്യാവുന്നതാണ്.
 
'അടുത്ത 6 മാസം ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, വിവാഹങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ആഭരണങ്ങള്‍ വാങ്ങുക എന്നത് ഇത്തരം ആഘോഷ വേളകളില്‍ ഒരു പതിവാണ്. ഈ വേളയില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പരിശ്രമിക്കുന്നതെന്നും, അതിനാലാണ് 10% അഡ്വാന്‍സ് ബുക്കിങ്ങ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഇതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ സ്വര്‍ണ്ണ വില ഉറപ്പാക്കാന്‍ സാധിക്കുന്നതിനാല്‍ സ്വര്‍ണ്ണ വില വര്‍ധനയില്‍ ആശങ്കപ്പെടേണ്ടതില്ല. ഒപ്പം ആദ്യത്തെ അഡ്വാന്‍സ് ബുക്കിങ്ങിന് ലഭിക്കുന്ന ഡയമണ്ട് ഗിഫ്റ്റ് വൗച്ചര്‍ അവരുടെ ഉത്സവകാല ഷോപ്പിങ്ങിന് കൂടുതല്‍ മൂല്ല്യം ഉറപ്പാക്കുമെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി. 
 
സമാനതകളില്ലാത്ത ജ്വല്ലറി പര്‍ച്ചേസ് അനുഭവം, ഉപഭോക്തൃ-സൗഹൃദ നയങ്ങള്‍ എന്നിവയ്ക്കൊപ്പം അതുല്ല്യമായ ഗുണനിലവാരവും വില്‍പനാന്തര സേവനമായ 'മലബാര്‍ പ്രോമിസും' ഉറപ്പു നല്‍കുന്നതില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ആഗോളതലത്തില്‍ പ്രശസ്തമാണ്. ഡയമണ്ട് എക്സ്ചേഞ്ചില്‍ 100% മൂല്യം ഉറപ്പാക്കുന്ന ഏറ്റവും പുതിയ നയം ബ്രാന്‍ഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, ഇത് വജ്രങ്ങളെ സ്വര്‍ണ്ണത്തിന് തുല്യമായ മികച്ച നിക്ഷേപമാക്കി മാറ്റിയിരിക്കുകയാണ്. 
 
 
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെക്കുറിച്ച്
 
 
ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് 1993 ല്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്‌സ്. 5.2 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡാണ്. ഇന്ന് ഇന്ത്യയിലുടനീളം നിരവധി ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാര യൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവ കൂടാതെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ,  യു.കെ എന്നീ മേഖലകളിലെ 11 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 330 ലധികം ഔട്ട്‌ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുമുണ്ട്. 4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വിജയത്തിനായി 26-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 21,000-ത്തിലധികം പ്രൊഫഷണലുകള്‍ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്.
 
ഡിസൈനുകളിലൂടെയും, അതുല്ല്യമായ ശേഖരങ്ങളിലൂടെയും സ്വതന്ത്രരായ, ആധുനിക സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ട്രെന്‍ഡി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന റീട്ടെയില്‍ ആശയമായ എംജിഡി - ലൈഫ് സ്റ്റൈല്‍ ജ്വല്ലറിയും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാന ബിസിനസ്സുമായി ഉത്തരവാദിത്തവും, സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി സ്ഥാപിതമായതുമുതല്‍ തന്നെ അതിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പ് സജീവമാണ്. സ്ഥാപിതമായതുമുതല്‍ ഇഎസ്ജി (Environment, Social & Governance) സംവിധാനത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക നയനിലപാടുകള്‍.
 
വിശപ്പ് രഹിത ലോകം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് മലബാര്‍ ഗ്രൂപ്പിന്റെ ഇഎസ്ജി പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. സാമൂഹിക ബോധവും, പ്രതിബദ്ധതയും നിറഞ്ഞ ഒരു സ്ഥാപനമായി തുടരുന്നതിനായി, ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് ഇഎസ്ജി ലക്ഷ്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം ശ്രദ്ധചെലുത്തുന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക