
ചെന്നൈ: എഐഎഡിഎംകെയും ബിജെപിക്കും ഇടയില്‍ പ്രശ്നങ്ങളില്ലെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ. ചില എഐഎഡിഎംകെ നേതാക്കള്‍ക്ക് തന്നോട് പ്രശ്നമുണ്ടോ എന്നറിയില്ലെന്നും അണ്ണാമലൈ പറഞ്ഞു.
തനിക്ക് ആരോടും പ്രശ്നമില്ല, അണ്ണാദുരൈയെ ഒരിടത്തും അധിക്ഷേപിച്ചിട്ടില്ല. തന്റെ സ്വഭാവം മാറ്റാൻ ആകില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി. സഖ്യം ഇല്ലെന്ന എഐഎഡിഎംകെ പ്രഖ്യാപനത്തിന് ശേഷമാണ് അണ്ണാമലൈയുടെ ആദ്യ പ്രതികരണം.
അതേസമയം, എഐഎഡിഎംകെ – ബിജെപി തര്‍ക്കത്തില്‍ സമവായനീക്കം സജീവമായിരിക്കുകയാണ്. ഇരു പാര്‍ട്ടികള്‍ക്കും ഇടയിലെ ബന്ധം പാറ പോലെ ഉറച്ചതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി വ്യക്തമാക്കി. സഖ്യം തീരുമാനിക്കേണ്ടത് ബിജെപി കേന്ദ്ര നേതൃത്വവും എഐഎഡിഎംകെ ഉന്നത നേതാക്കളുമാണെന്ന് നാരായണൻ തിരുപ്പതി പറഞ്ഞു.