Image

'കേരളീയം' പരിപാടി ബഹിഷ്കരിക്കുമെന്ന് യുഡിഎഫ്

Published on 22 September, 2023
'കേരളീയം' പരിപാടി  ബഹിഷ്കരിക്കുമെന്ന്  യുഡിഎഫ്

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച  'കേരളീയം' പരിപാടിയും ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ച്‌ യുഡിഎഫ്. നവംബറിലെ കേരളീയം പരിപാടിയില്‍ യുഡിഎഫ് പങ്കെടുക്കില്ല.

സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടക്കുന്നു എന്നാണ് യുഡിഎഫിന്റെ വിമര്‍ശനം. സര്‍ക്കാരിന്റെ ജന സദസ്സ് ബഹിഷ്‌ക്കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.

നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്ച തലസ്ഥാനത്ത് കേരളീയം പരിപാടിയും നവംബര്‍ 18 മുതല്‍ 24 വരെ നിയോജക മണ്ഡലങ്ങളില്‍ ജനസദസ്സും നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള ജനസദസ്സുകളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയുള്ള വികസന സംവാദമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ രണ്ടും സര്‍ക്കാര്‍ ചെലവിലെ പാര്‍ട്ടി പ്രചാരണ പരിപാടിയെന്നാണ് യുഡിഎഫ് വിമര്‍ശനം.

നെല്‍കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കാനിരിക്കെ വൻതുക മുടക്കിയുള്ള പ്രചാരണം ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.  നടത്തിപ്പിനെ കുറിച്ച്‌ പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്തിയില്ലെന്നും യുഡിഎഫ് പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക