Image

ലോക് സഭാ തെരഞ്ഞെടുപ്പ്: കമല്‍ ഹാസൻ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കും

Published on 22 September, 2023
  ലോക് സഭാ  തെരഞ്ഞെടുപ്പ്: കമല്‍ ഹാസൻ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കും

ചെന്നൈ: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോയമ്ബത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് നടൻ കമല്‍ ഹാസൻ. കോയമ്ബത്തൂരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമല്‍ ഹാസൻ വ്യക്തമാക്കി.

മക്കള്‍ നീതി മയ്യം യോഗത്തിലാണ് കമല്‍ ഹാസൻ മത്സരിക്കുന്നത് സംബന്ധിച്ച്‌ തീരുമാനം വന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കണോ സഖ്യമുണ്ടാക്കണമോ എന്നതും യോഗം ചര്‍ച്ച ചെയ്തു.

2021ല്‍ കോയമ്ബത്തൂര്‍ സൗത്ത് അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച കമല്‍ ബി.ജെ.പിയുടെ വാനതി ശ്രീനിവാസനോട് നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക