Image

നിജ്ജറിന്റെ കൊലപാതക അന്വേഷണം : കാനഡയെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക

Published on 22 September, 2023
നിജ്ജറിന്റെ കൊലപാതക അന്വേഷണം :  കാനഡയെ പിന്തുണയ്ക്കുന്നുവെന്ന്  അമേരിക്ക

ലിസ്ഥാൻ വിഘടനവാദ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡയുടെ അന്വേഷണത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് അമേരിക്ക.

കാനഡയുടെ ആരോപണം സംബന്ധിച്ച്‌ ഇന്ത്യയുമായി ബന്ധപ്പെടുന്നുണ്ടെന്നും യുഎസ് ദേശ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ പറഞ്ഞു. ആര്‍ക്കും പ്രത്യേകം ഇളവുകളൊന്നുമില്ലെന്നും അമേരിക്കയുടെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുള്ളിവന്റെ പ്രതികരണം.

കാനഡയുടെ ആരോപണങ്ങളില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള അന്വേഷണത്തിന് പിന്തുണയുണ്ടെന്നും സുള്ളിവൻ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക