കോഴിക്കോട് : സൊസൈറ്റി ഓഫ് എനര്‍ജി എന്‍ജിനിയേഴ്‌സ് ആന്‍ഡ് മാനേജേഴ്‌സ് (SEEM) ന്റെ 2022 വര്‍ഷത്തെ മികച്ച ഊര്‍ജ സംരക്ഷണത്തിനുള്ള പ്ലാറ്റിനം അവാര്‍ഡ് മലബാര്‍ മില്‍മ കരസ്ഥമാക്കി. ഫുഡ് ബിവറേജസ് - ഡയറി ഇന്‍ഡസ്ട്രി വിഭാഗത്തില്‍ ആണ് മലബാര്‍ മില്‍മ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഊര്‍ജ സംരക്ഷണത്തിനായി മലബാര്‍ മില്‍മ നടപ്പിലാക്കിവരുന്ന നൂതന ആശയങ്ങള്‍ക്കും, ഊര്‍ജ സംരക്ഷണത്തിന് വേണ്ടി നടപ്പിലാക്കിയിട്ടുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണിത്.
ന്യൂഡല്‍ഹിയില്‍ SEEM സംഘടിപ്പിച്ച ചടങ്ങില്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അശോക് കുമാറില്‍ നിന്നും മലബാര്‍ മില്‍മ ജനറല്‍ മാനേജര്‍ എന്‍.കെ പ്രേംലാല്‍, മാനേജര്‍ രൂപേഷ് എന്‍.പി, ഡയറി എന്‍ജിനീയര്‍മാരായ വിഷ്ണു .വി ചന്ദ്രന്‍, പ്രസീല്‍.എ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.