Image

വിവാഹം കഴിഞ്ഞ് രണ്ടാംനാൾ നവവരൻ ഭാര്യയുടെ വിവാഹസാരിയിൽ തൂങ്ങിമരിച്ച നിലയിൽ

Published on 22 September, 2023
വിവാഹം കഴിഞ്ഞ്  രണ്ടാംനാൾ നവവരൻ ഭാര്യയുടെ വിവാഹസാരിയിൽ തൂങ്ങിമരിച്ച നിലയിൽ

ചെന്നൈ: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണ സാരിയിൽ നവവരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ റാണിപ്പെട്ട് സ്വദേശിയായ ശരവണനെ (27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് ശരവണനും ചെങ്കല്‍പേട്ട് സ്വദേശിയായ ശ്വേത (21)യും തമ്മിലുള്ള വിവാഹം നടന്നത്.

ഭാര്യ ഇന്നലെ പുലർച്ചെ എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക