
ഡെൻവര്‍ : യുഎസില്‍ ബാറില്‍ കയറുന്നതു തടഞ്ഞ അഞ്ചു പേര്‍ക്കു നേരെ വെടിയുതിര്‍ത്ത് യുവതി. ഡെൻവറില്‍ ബാറിനു പുറത്ത് ക്യൂ നില്‍ക്കുകയായിരുന്ന യുവതിയാണ് അക്രമാസക്തയായത്.
മറ്റൊരാളുടെ ഐഡി കാര്‍ഡ് ഉപയോഗിച്ച് ബാറിനകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതില്‍ പ്രകോപിതയായാണ് വെടിയുതിര്‍ത്തതെന്നു റിപ്പോര്‍ട്ട്.
സംഭവത്തില്‍ അഞ്ചുപേര്‍ക്കു പരുക്കേറ്റു. രാത്രി 11.15ഓടെയായിരുന്നു സംഭവം. ക്യൂവില്‍ നിന്നിരുന്നവര്‍ നിലവിളിച്ച് ഓടുകയായിരുന്നു എന്ന് ഔദ്യോഗികവൃത്തങ്ങള്‍ വിശദീകരിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തില്‍ പ്രതിയായ യുവതിയെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.