Image

അവയവദാനം ചെയ്യുന്നവർക്ക് സംസ്ഥാന ബഹുമതിയോടെ സംസ്കാരം; പ്രഖ്യാപനവുമായി സ്റ്റാലിന്‍

Published on 23 September, 2023
അവയവദാനം ചെയ്യുന്നവർക്ക്  സംസ്ഥാന ബഹുമതിയോടെ സംസ്കാരം; പ്രഖ്യാപനവുമായി സ്റ്റാലിന്‍
ചെന്നൈ: മരണത്തിനു മുൻപ് അവയവങ്ങള്‍ ദാനം ചെയ്യുന്നവര്‍ക്ക് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ .
 
ഇക്കാര്യം സമൂഹമാധ്യമമായ എക്സിലൂടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് അറിയിച്ചത്.അവയവ ദാനത്തിലൂടെ നൂറുകണക്കിന് പേര്‍ക്ക് പുതുജീവന്‍ നല്‍കുന്ന സംസ്ഥാനങ്ങളില്‍ തമിഴ്നാട് മുന്‍പന്തിയിലാണെന്നും സ്റ്റാലിന്‍ പറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറാകുന്ന കുടുംബാംഗങ്ങളുടെ നിസ്വാര്‍ത്ഥമായ ത്യാഗത്തിന്റെ ഫലമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക