Image

കൊല്ലം പ്രവാസി അസോസിയേഷന്‍  മനാമ ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷനും മെഡിക്കല്‍ സെമിനാറും  നടത്തി

Published on 12 December, 2023
കൊല്ലം പ്രവാസി അസോസിയേഷന്‍  മനാമ ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷനും മെഡിക്കല്‍ സെമിനാറും  നടത്തി

കൊല്ലം  പ്രവാസി അസ്സോസിയേഷന്റെ മനാമ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച  ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷനും, മെഡിക്കല്‍ സെമിനാറും  ശ്രേദ്ധേയമായി. നൂറോളം അംഗങ്ങള്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയതു. സാമൂഹ്യ പ്രവര്‍ത്തകരായ ബഷീര്‍ അമ്പലായി, അന്‍വര്‍ നിലമ്പൂര്‍, നജീബ് കടലായി എന്നിവര്‍ വിശിഷ്ടാത്ഥികളായി പങ്കെടുത്തു. കണ്‍വെന്ഷനില്‍  അംഗങ്ങളുടെ  കുട്ടികള്‍ അവതരിപ്പിച്ച  കലാ പരിപാടികള്‍ നടന്നു. തുടര്‍ന്ന് അല്‍ റബി മെഡിക്കല്‍ സെന്റര്‍ ഇ എന്‍ ടി സ്‌പെഷ്യലിസ്‌റ് ഡോ. ബിജി റോസ് നടത്തിയ മെഡിക്കല്‍ അവെര്‍നെസ്സ് സെമിനാര്‍ അംഗങ്ങളുടെ ആരോഗ്യപരമായ സംശയങ്ങള്‍ക്ക് വിജ്ഞാനപ്രദമായി  മാറി.  ഏരിയ പ്രസിഡന്റ് ഷമീര്‍ സലിം അദ്ധ്യക്ഷനായ ചടങ്ങിന് ഏരിയ ട്രെഷറര്‍ അഹദ് സ്വാഗതം പറഞ്ഞു.  കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, മനാമ ഏരിയ കോ-ഓര്‍ഡിനേറ്റര്‍ നവാസ് കുണ്ടറ, അല്‍ റബി മെഡിക്കല്‍ സെന്റര്‍ പ്രതിനിധികളായ സഹല്‍, അസ്‌കര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കെ.പി.എ വൈ.പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രട്ടറിമാരായ  സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍, അസ്സി. ട്രെഷറര്‍ ബിനു കുണ്ടറ എന്നിവര്‍ സന്നിഹിതരായിരുന്നു. സുമി ഷമീര്‍ നിയന്ത്രിച്ച പരിപാടിയ്ക്ക് ഏരിയ ജോ.സെക്രട്ടറി നജീബ് നന്ദി പറഞ്ഞു.

കൊല്ലം പ്രവാസി അസോസിയേഷന്‍  മനാമ ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷനും മെഡിക്കല്‍ സെമിനാറും  നടത്തി
കൊല്ലം പ്രവാസി അസോസിയേഷന്‍  മനാമ ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷനും മെഡിക്കല്‍ സെമിനാറും  നടത്തി
കൊല്ലം പ്രവാസി അസോസിയേഷന്‍  മനാമ ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷനും മെഡിക്കല്‍ സെമിനാറും  നടത്തി
കൊല്ലം പ്രവാസി അസോസിയേഷന്‍  മനാമ ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷനും മെഡിക്കല്‍ സെമിനാറും  നടത്തി
കൊല്ലം പ്രവാസി അസോസിയേഷന്‍  മനാമ ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷനും മെഡിക്കല്‍ സെമിനാറും  നടത്തി
കൊല്ലം പ്രവാസി അസോസിയേഷന്‍  മനാമ ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷനും മെഡിക്കല്‍ സെമിനാറും  നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക