Image

ഇടുക്കിയിൽ ഇക്കുറിയും തനിയാവർത്തനം

സാബു തോമസ്‌ Published on 28 February, 2024
ഇടുക്കിയിൽ ഇക്കുറിയും തനിയാവർത്തനം

ഇടുക്കി: തുടർച്ചയായി മൂന്നാം വട്ടവും ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ഏറ്റുമുട്ടുന്നത് യു ഡി എഫിലെ ഡീൻ കുര്യാക്കോസും എൽ ഡി എഫിലെ ജോയ്സ് ജോർജും .2014 ലെ തിരഞ്ഞെടുപ്പിലാണ് ഇരുവരുടേയും അരങ്ങേറ്റം. ഹൈറേഞ്ച് സംരക്ഷണസമതിയുടെ പിന്തുണയോടെ ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയ്സ്, ഡീൻ കുര്യാക്കോസിലെ 50,542 വോട്ടിന് പരാജയമറിയിച്ചു.2019 ൽ പക്ഷേ, ഡീൻ കണക്കു വീട്ടി. 1,71,053 വോട്ടുകൾക്ക് ജോയ് സിനെ തോൽപ്പിച്ചു. രണ്ടിരട്ടിയിലധികം വോട്ടിന് തോറ്റെങ്കിലും ജോയ്സ് കളം വിടാൻ തയാറായില്ല. മണ്ഡലത്തിൽ നിന്നു പ്രവർത്തിച്ച ജോയ്സ്, ഇക്കുറി വരുന്നത് ഇടതു സ്വതന്ത്രനായല്ല, അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ സി പി എം സ്ഥാനാർഥിയായാണ് വരവ്. ഇക്കുറി പൊതു സ്വതന്ത്രൻ എന്ന പേരിൽ വേറെ ചിഹ്നങ്ങളിൽ ആരും മത്സരിക്കില്ലെന്നും എല്ലാ മണ്ഡലങ്ങളിലും പാർട്ടി ചിഹ്നത്തിലാകം മത്സരിക്കുകയെന്നും സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.

ഇതൊന്നും ഡീനെ പേടിപ്പെടുത്തുന്നില്ല. .എം പി എന്ന നിലയിൽ വികസന നായകൻ എന്ന പേരോടെയാണ് ഗോദയിലിറങ്ങുക. 

എൽ ഡി എഫിനെ സംബന്ധിച്ച് ഇപ്രാവശ്യത്തെ പ്രത്യേകത മുന്നണിക്കൊപ്പം കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകൂടി എത്തിയിട്ടുണ്ട് എന്നതാണ്. ഇടുക്കിയിൽ ഇതു യു ഡി എഫിന് ക്ഷീണം ചെയ്യുമെന്ന് എൽഡിഎഫ് അവകാശപ്പെടുന്നു.എന്നാൽ യു ഡി എഫ് കോട്ട ഇളക്കാൻ ഇതുകൊണ്ടാന്നുമാകില്ലെന്ന് യുഡിഎഫ് പറയുന്നു.

കസ്തൂരിരംഗൻ വിഷയം കത്തിനിന്ന 2014 ലാണ് ഡീൻ കുര്യാക്കോസും ജോയ്സ് ജോർജും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

 ക്രൈസ്തവ സഭയുടെ പിന്തുണ ഉറപ്പിക്കാൻ ലക്ഷ്യം വെച്ചാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ ജോയ്സ് ജോർജിനെ ഇടതുമുന്നണി മത്സരത്തിനിറക്കിയത്. ഇതോടെ  ഇടുക്കി സീറ്റ് ഇടതുമുന്നണി പിടിച്ചു.

എൻ ഡി എ മുന്നണി, ബി ഡി ജെ എസിനാകും  ഇടുക്കി സീറ്റ് കൊടുക്കുക എന്നാണറിവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക