Image

പരസ്യം (അല്ല പിന്നെ - 97 )-രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 08 April, 2024
പരസ്യം (അല്ല പിന്നെ - 97 )-രാജന്‍ കിണറ്റിങ്കര

ശശി:   എന്താ ചൂട്,  ഓഫീസിലെത്തുമ്പോഴേക്കും വല്ലാത്ത  വിയര്‍പ്പ് നാറ്റം. .  

സുഹാസിനി:  ഒരു പെര്‍ഫ്യൂം വാങ്ങി ബാഗില്‍ വച്ചാല്‍ മതി

ശശി:  ഞാനും ആലോചിച്ചു,  ടി.വി. യില്‍ നല്ലൊരു പെര്‍ഫ്യുമിന്റെ പരസ്യം കണ്ടിട്ടുണ്ട്,  അത് വാങ്ങണം

സുഹാസിനി: അതേതാ ?

ശശി:  ഒരു കടല്‍ക്കരയില്‍ കൊടുങ്കാറ്റ് വന്നിട്ട് എല്ലാം പറന്നു പോകുന്നത്

സുഹാസിനി: ഏത്, ഒരു പയ്യന്‍ ഷര്‍ട്ടിന്റെ ബട്ടണൊക്കെ പറന്നുപോയിട്ട് തൂണില്‍ പിടിച്ച് രക്ഷപ്പെടുന്നതോ ?

ശശി: ഹാ, അപ്പോള്‍ ഒരു പെണ്‍കുട്ടി വന്നു പറയുന്നുണ്ടല്ലോ, എല്ലാം പോയി പക്ഷെ പെര്‍ഫ്യുമിന്റെ മണം മാത്രം പോയില്ല എന്ന്, അത് വാങ്ങണം.

സുഹാസിനി:  ഹാ, അത് പക്ഷെ ആണുങ്ങളോട് എന്തോ വിരോധമുള്ള കൊടുങ്കാറ്റാണ് .

ശശി:  അതെന്ത് കൊടുങ്കാറ്റ് ?

സുഹാസിനി:  ശ്രദ്ധിച്ചില്ലേ ? എല്ലാം കാറ്റില്‍ പറന്ന് പോയിട്ടും ആ പെണ്‍കുട്ടിയുടെ ഒരു മുടിയിഴ പോലും അനങ്ങിയിട്ടില്ല, അല്ല പിന്നെ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക