Image

റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടം അസ്വാഭാവികമോ?: അന്വേഷണം ആരംഭിച്ച് ഇറാന്‍

Published on 21 May, 2024
 റെയ്‌സിയുടെ മരണത്തിനിടയാക്കിയ  ഹെലികോപ്ടര്‍ അപകടം അസ്വാഭാവികമോ?: അന്വേഷണം ആരംഭിച്ച് ഇറാന്‍

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി അടക്കം പ്രമുഖര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച് ഇറാന്‍. ഇറാനിയന്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരി ഉന്നത പ്രതിനിധി സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.

ബ്രിഗേഡിയര്‍ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സംഭവസ്ഥലത്തേക്ക് അയക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ ഇറാനെ സഹായിക്കാന്‍ മോസ്‌കോ തയ്യാറാണെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയിഗു പറഞ്ഞു.

ഇറാനും ഇസ്രയേലും തമ്മില്‍ സംഘര്‍ഷാവസ്ഥയുള്ള രാഷ്ട്രീയ പശ്ചാത്തലവും ഇസ്രയേലും അസര്‍ബൈജാനും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ ഹെലികോപ്ടര്‍ അപകടം അസ്വാഭാവികമാണെന്ന ചര്‍ച്ച ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക