Image

മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി

Published on 11 June, 2024
മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി

ലൈലോങ്‌വൊ : തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ സഞ്ചരിച്ച വിമാനം കാണാതായി.

മലാവി പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വിമാനത്തില്‍ ചിലിമയെ കൂടാതെ മറ്റ് ഒമ്ബത് യാത്രക്കാരുണ്ടായിരുന്നു. വിമാനം കണ്ടെത്താനുള്ള തിരച്ചില്‍ നടന്നുവരികയാണ്.

തലസ്ഥാനമായ ലൈലോങ്‌വൊയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ ഒമ്ബതിന് പുറപ്പെട്ട വിമാനവുമായുള്ള ബന്ധം റഡാറിന് നഷ്ടപ്പെടുകയായിരുന്നു. വിമാനം രാവിലെ പത്തിന് മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക