Image

യു കെയിൽ പഠിക്കുന്ന മകളെ എയർപോർട്ടിൽ നിന്ന് വിളിച്ചു കൊണ്ട് വരും വഴി അപകടം: പരിക്കേറ്റ വീട്ടമ്മ മരിച്ചു

Published on 18 June, 2024
 യു കെയിൽ പഠിക്കുന്ന മകളെ എയർപോർട്ടിൽ നിന്ന്  വിളിച്ചു കൊണ്ട് വരും വഴി അപകടം:  പരിക്കേറ്റ വീട്ടമ്മ മരിച്ചു

പന്തളം: എം സി റോഡില്‍ മാന്തുകയില്‍ കഴിഞ്ഞ ദിവസം കാറും ലോറിയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കാര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.ബുധനൂര്‍ വര്‍ണേത്ത് നന്ദനത്തില്‍ ജയശ്രീ (47) ആണ് മരിച്ചത്.

ഭര്‍ത്താവ് പ്രസന്നന്‍ (58), മക്കളായ അനുപ്രിയ (24), ദേവപ്രിയ (20)എന്നിവര്‍ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലാണ്.

കുളനടയ്ക്കും ചെങ്ങന്നൂരിനും മധ്യേ മാന്തുകയില്‍ തിങ്കള്‍ വെളുപ്പിന് 5.40 ന് ആയിരുന്നു അപകടം. യു കെയില്‍ എം ബി ബി എസിന് പഠിക്കുന്ന ദേവപ്രിയയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിളിച്ചുകൊണ്ടുവരും വഴിയാണ് അപകടം നടന്നത്. വെട്ടുകല്ല് കയറ്റി കണ്ണൂരില്‍ നിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക