Image

ആമസോൺ പാഴ്സലിനൊപ്പം ജീവനുള്ള മൂര്‍ഖന്‍ പാമ്പ്

Published on 19 June, 2024
ആമസോൺ  പാഴ്സലിനൊപ്പം ജീവനുള്ള മൂര്‍ഖന്‍ പാമ്പ്

ബംഗളൂരു: ബംഗളൂരുവിലെ ദമ്ബതികള്‍ ആമസോണില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത പാഴ്സലിനൊനൊപ്പം ജീവനുള്ള മൂര്‍ഖന്‍ പാമ്ബ്.

സോഫ്റ്റ്വെയര്‍ പ്രൊഫഷണലുകളായ ദമ്ബതികള്‍ എക്സ്ബോക്സ് കണ്‍ട്രോളറാണ് ഓര്‍ഡര്‍ ചെയ്ത്. ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ച പാക്കറ്റ് തുറന്നപ്പോഴാണ് മൂര്‍ഖന്‍ പാമ്ബിനെ കണ്ടത്.

പാമ്ബ് പാക്കേജിംഗ് ടേപ്പില്‍ കുടുങ്ങിയതിനാല്‍ ദമ്ബതികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ദമ്ബതികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ''ആമസോണില്‍ നിന്ന് ഒരു എക്‌സ്‌ബോക്‌സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്തു, അതിനൊപ്പം ഒരു സൗജന്യ പാമ്ബും ലഭിച്ചു'' തന്‍വി എന്ന ഉപഭോക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സംഭവത്തില്‍ ഖേദം അറിയിച്ച്‌ ആമസോണ്‍ പ്രതികരിച്ചിരുന്നു. ആമസോണില്‍ നിന്ന് റീഫണ്ട് ലഭിച്ചതായി ദമ്ബതികള്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക