Image

പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പ്: രാഹുലിനും രമ്യ ഹരിദാസിനും സാധ്യത

Published on 19 June, 2024
പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പ്: രാഹുലിനും രമ്യ ഹരിദാസിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ കണ്ടെത്തുന്നതിന് കോൺഗ്രസിൽ ചർച്ചകൾ സജീവം. പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പാലക്കാട് യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിനേയും ചേലക്കരയിൽ മുൻ എം.പി രമ്യഹരിദാസിനേയും കോൺഗ്രസ് സ്ഥാനാർഥികളാക്കുമെന്നാണ് സൂചന.

പാലക്കാട് ചർച്ചകളിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിന് പിന്തുണയേറുന്നു എന്നാണ് റിപ്പോർട്ടുകള്‍.

ചേലക്കരയില്‍  പ്രഥമ പരിഗണന രമ്യയ്ക്ക് തന്നെയാണെങ്കിലും കഴിഞ്ഞ തവണ മണ്ഡലത്തില്‍നിന്നു മത്സരിച്ച സി.സി. ശ്രീകുമാറിന്‍റെ പേരും കെപിസിസി നേതൃത്വത്തിന്‍റെ ചർച്ചകളിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക