Image
Image

ഫോമാ ടീം യുണൈറ്റഡിന്റെ  വെസ്റ്റേൺ റീജിയൻ രണ്ടാം വട്ട പര്യടനവും വൻ വിജയം.

Staff Reporter Published on 06 July, 2024
ഫോമാ ടീം യുണൈറ്റഡിന്റെ  വെസ്റ്റേൺ റീജിയൻ രണ്ടാം വട്ട പര്യടനവും വൻ വിജയം.

പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫോമായുടെ 2024-2026 കാലഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്കടുക്കുമ്പോൾ ,  ബേബി മണക്കുന്നേൽ നയിക്കുന്ന ഫോമാ ടീം യുണൈറ്റഡിന്  ജന പിന്തുണ ഏറുകയാണ്. ഫോമായുടെ വലിയ റീജിയനുണകളിലൊന്നായ വെസ്റ്റേൺ റീജിയനിൽ രണ്ടാം ഘട്ട പര്യടനവും വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ് ടീം യുണൈറ്റഡ്. ആദ്യ ഘട്ട പര്യടനത്തിൽ പ്രസിഡന്റ് സ്ഥാനാർഥി ബേബി മണക്കുന്നേലും ട്രെഷറർ സ്ഥാനാർഥി സിജിൽ പാലക്കലോടി വൈസ് പ്രസിഡന്റ് സ്ഥാനാർഥി ശാലു പുന്നൂസും ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി പോൾ ജോസും പങ്കെടുത്തു.സാൻ ഫ്രാന്സിസ്കോയിൽ നടന്ന മീറ്റിങ്ങുകളിൽ സാൻ ഫ്രാൻസിസ്‌കോ സാക്രമെന്റോ എന്നിവിടന്നുള്ള എല്ലാ അസോസിയേഷൻ പ്രധിനിധികളും നാഷണൽ കമ്മിറ്റി അംഗങ്ങളും ഡെലിഗേറ്റുകളും  പങ്കെടുക്കുകയും  ബേബി മണക്കുന്നേലിനും ടീമിനും ആശംസകൾ നേർന്നു സംസാരിക്കുകയുമുണ്ടായി. ലോസ് ആൻജെലസിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ എല്ലാ അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തത് ടീം യുണൈറ്റഡിന് വലിയ ഊർജമാണ് പകർന്നു നൽകിയത്. വെസ്റ്റേൺ റീജിയണിന്റെ സ്നേഹത്തിനു ബേബി മണക്കുന്നേലും ടീമും അകമഴിഞ്ഞ നന്ദി അറിയിച്ചു.    

 രണ്ടാം ഘട്ട പര്യടനത്തിൽ ജനറൽ സെക്രട്ടറി സ്ഥാനാർഥി ബൈജു വര്ഗീസും ജോയിന്റ്  ട്രെഷറർ സ്ഥാനാർഥി അനുപമ കൃഷ്ണനും പങ്കെടുത്തു. 

San Francisco 

സാൻ ഫ്രാൻസിക്കോയിൽ നടന്ന വെസ്റ്റേൺ റീജിയണിന്റെ യൂത്ത് ഫെസ്റിവലിലും  മീറ്റ് ദി ക്യാൻഡിഡേറ്റ് പരിപാടിയിലും ടീം അംഗങ്ങൾ പങ്കെടുത്തു. സാൻഫ്രാൻസിക്കോയിലെയും അരിസോണയിലെയും  അസോസിയേഷൻ ഭാരവാഹികളെയും ഡെലിഗേറ്റ്കളെയും നേരിട്ട് കണ്ടു വോട്ടഭ്യർഥിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. കുറെയേറെ ഡെലിഗേറ്റസുകളെ വീടുകളിൽ നേരിട്ട് പോയും കാണാൻ കഴിഞ്ഞതും ഒരു വലിയ വിജയമായി.

Los Angeles

ലോസ് ആൻജെലസിലെ എവറസ്റ്റ് റെസ്റ്ററന്റിൽ നടന്ന മീറ്റിംഗിൽ നാൽപ്പതിൽ പരം ഡെലിഗേറ്റുകളും നാഷണൽ കമ്മിറ്റി അംഗങ്ങളും അസോസിയേഷൻ ഭാരവാഹികളും  ടീം യുണൈറ്റഡിന് ആശംസ അറിയിക്കാനെത്തിയിരുന്നു. പ്രത്യേകിച്ച് ലോസ് ആൻജെലസിലെ  മുഴുവൻ  ഡെലിഗേറ്റുകളും എത്തിയത് സന്തോഷവും ആത്മവിശ്വാസവും നൽകിയെന്ന് ടീം യുണൈറ്റഡിനെ പ്രതിനിധീകരിച്ചു ജനറൽ സെക്രട്ടറി സ്ഥാനാർഥി ബൈജു വര്ഗീസും ജോയിന്റ്‌ ട്രെഷറർ അനുപമ കൃഷ്ണനും അറിയിച്ചു. കേരളാ അസോസിയേഷൻ പ്രസിഡന്റ് ടോമി തോമസ് പുല്ലാപ്പള്ളിൽ, ഒരുമ പ്രെസിഡന്റും നാഷണൽ കമ്മിറ്റി മെമ്പറും ആയ ജോൺസൻ ജോസഫ്, IEMA പ്രസിഡന്റ് ബൈജു വിതയത്തിൽ VAMSC പ്രെസിഡന്റ്റ് ലാജോ ലോണാ വെസ്‌റ്റേൺ റീജിയൻ ട്രെഷറർ മാത്യു കൊച്ചുപുരയ്ക്കൽ, ഫോമാ വിമൻസ് ഫോറം ചെയർ പേഴ്‌സൺ സുജ ഔസോ എന്നിവർ സംസാരിച്ചു. ടോമി തോമസ് സ്വാഗതം ആശംസിച്ചു, ബൈജു വിതയത്തിൽ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിച്ചു. തങ്ങൾക്കും, ടീം യൂണൈറ്റഡിനും ആശംസ അറിയിക്കാനെത്തിയ എല്ലാവരോടും ഞങ്ങൾക്ക്  വലിയ കടപ്പാടുണ്ടായിരിക്കും എന്ന് അനുപമ കൃഷ്ണനും ബൈജു വര്ഗീസും മറുപടി പ്രസംഗത്തിൽ അറിയിച്ചു.

വെസ്റ്റേൺ റീജിയണിൽ നിന്നും റീജിയണൽ വൈസ് പ്രെസിഡന്റായി ജോൺസൻ ജോസെഫ്ഉം, നാഷണൽ കമ്മിറ്റി അംഗങ്ങളായി സുജ ഔസോയും, ജോർജുകുട്ടി പുല്ലാപ്പള്ളിൽ, സാജൻ മൂലപ്ലാക്കലും യൂത്ത് റെപ്രെസെന്ററ്റീവ് ആയി ആഗ്നെസ് ബിജുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് റീജിയണിന്റെ ഒത്തൊരുമയെ ആണ് സൂചിപ്പിക്കുന്നതെന്ന് ടീം യുണൈറ്റഡ് അഭിപ്രായപ്പെട്ടു.             

സാൻ ഫ്രാന്സിസ്കോയിലെയും ലോസ് ആൻജെലസിലെയും ടീം യുണൈറ്റഡിന്റെ അഭ്യുദയകാംഷികള് തങ്ങളെ കുടുംബാംഗങ്ങളെപോലെ സ്വീകരിച്ചത് ഏറ്റവും സന്തോഷം തരുന്ന കാര്യമാണ്. റീജിയണിന്റെ പിന്തുണക്കു ടീം യുണൈറ്റഡ് എന്നും കടപ്പെട്ടിരിക്കുമെന്നും പ്രസിഡന്റ് സ്ഥാനാർഥി ബേബി മണക്കുന്നേൽ അറിയിച്ചു.     

ഫോമാ ടീം യുണൈറ്റഡിന്റെ  വെസ്റ്റേൺ റീജിയൻ രണ്ടാം വട്ട പര്യടനവും വൻ വിജയം.
ഫോമാ ടീം യുണൈറ്റഡിന്റെ  വെസ്റ്റേൺ റീജിയൻ രണ്ടാം വട്ട പര്യടനവും വൻ വിജയം.
ഫോമാ ടീം യുണൈറ്റഡിന്റെ  വെസ്റ്റേൺ റീജിയൻ രണ്ടാം വട്ട പര്യടനവും വൻ വിജയം.
ഫോമാ ടീം യുണൈറ്റഡിന്റെ  വെസ്റ്റേൺ റീജിയൻ രണ്ടാം വട്ട പര്യടനവും വൻ വിജയം.
ഫോമാ ടീം യുണൈറ്റഡിന്റെ  വെസ്റ്റേൺ റീജിയൻ രണ്ടാം വട്ട പര്യടനവും വൻ വിജയം.
ഫോമാ ടീം യുണൈറ്റഡിന്റെ  വെസ്റ്റേൺ റീജിയൻ രണ്ടാം വട്ട പര്യടനവും വൻ വിജയം.
ഫോമാ ടീം യുണൈറ്റഡിന്റെ  വെസ്റ്റേൺ റീജിയൻ രണ്ടാം വട്ട പര്യടനവും വൻ വിജയം.
ഫോമാ ടീം യുണൈറ്റഡിന്റെ  വെസ്റ്റേൺ റീജിയൻ രണ്ടാം വട്ട പര്യടനവും വൻ വിജയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ReCaptcha error: Failed to load script