Image

ഹെറിക് ഫ്രാൻസെസ്കൊ ( ഇറ്റലിയിൽ : മിനി ആന്റണി )

Published on 24 July, 2024
ഹെറിക് ഫ്രാൻസെസ്കൊ ( ഇറ്റലിയിൽ : മിനി ആന്റണി )

എട്ടുവയസുകാരനായ ഹെറിക് ഫ്രാൻസെസ്കോ എന്ന മിടുക്കനെപ്പറ്റിയാണ് എനിക്കിന്ന് പറയാനുള്ളത്.  

തികച്ചും അവിചാരിതമായാണ് ഹാബി എന്ന സുഹൃത്തിൻ്റെ വീട്ടിലെത്തിയത്. വീട്ടിൽ കയറിയപ്പോൾ എന്നെ അൽഭുതപ്പെടുത്തിയത് അവിടെ അടുക്കി വെച്ചിട്ടുള്ള എണ്ണിയാലൊടുങ്ങാത്ത കാറുകളാണ്. ചെറുതും വലുതുമായ ഒരുപാടെണ്ണം.  

"എവിടെ തിരിഞ്ഞൊന്നു നോക്കിയാലും  അവിടൊക്കെ "  നിരത്തിവച്ച കാറുകളാണെന്ന് പറഞ്ഞാൽ മതിയല്ലോ.

എയർപോർട്ടിൽ നിന്ന് മക്കളെ പിക്ക് ചെയ്ത് തിരിച്ചു വരികയായിരുന്നു.  ഹാബിയുടെ കാറിലാണ് യാത്ര.ഫ്ലൈറ്റ് വൈകിയതിനാൽ ഹാബിയുടെ ടൈംടേബിൾ തെറ്റി.  വൈകിട്ട് അഞ്ചിന്  ജോലിക്ക് കയറേണ്ടതാണ്.

"വീട്ടിലൊന്ന് കയറി എൻ്റെയീ  ഡ്രസൊന്ന്
മാറിയേക്കട്ടെ.  എന്നിട്ട് നിങ്ങളെ ആക്കിയാൽ മതിയോ ചേച്ചി ."
എന്ന ചോദ്യത്തിനു പിന്നാലെയാണ്  ഞങ്ങൾ ഹാബിയുടെ വീട്ടിലെത്തുന്നത്.

മക്കൾ രണ്ടുപേരും  വാതിൽക്കൽ തന്നെയുണ്ടായിരുന്നു.  അകത്ത് ഭാര്യ അൽഫോൻസയും.  കാർ കളക്ഷൻ കണ്ട് വിസ്മയിച്ചു നിൽക്കുന്നത് കണ്ടിട്ടാകാം
മൂത്തവനും കാർ കളക്ഷൻ ഹോബിയാക്കിയവനുമായ ഹെറിക് എന്നെ അപ്പുറത്തെ മുറിയിലേക്ക് വിളിച്ചത്.

കിടപ്പുമുറിയിലേക്ക് കടക്കുന്ന കോറിഡോറിലും മുറിയിലും എന്നു വേണ്ട എല്ലായിടവും കാർമയം.  
അടുക്കളയിൽ കയറിയില്ല. അപ്പോഴേക്കും ഹാബി റെഡിയായി വന്നു. ഒരു പക്ഷേ അവിടെയും കാണുമായിരിക്കാം.

ഇത്തരം  കളക്ഷൻ ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും  ഇതേവരെ അങ്ങനെയൊരാളെ പരിചയപ്പെട്ടില്ലായിരുന്നു.  എന്തായിരിക്കും  ഇതിനു പിന്നിലെ ചേതോവികാരം.

ഹെറിക് ഫ്രാൻസെസ്കോയോട് എന്തായാലും ചോദിക്കണം.  പിന്നീടാവട്ടെ.

( ഇവനൊരു മലയാളിക്കുട്ടിയാണ് കേട്ടോ.  നന്നായി വരക്കുകയും ചെയ്യും.  )

 

വീഡിയോ കാണാം.

https://fb.watch/twoLfQwfR2/
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക