Image

ചില നിസ്സഹായവസ്ഥകൾ ( കവിത : മിനി ആന്റണി )

Published on 14 August, 2024
ചില നിസ്സഹായവസ്ഥകൾ ( കവിത : മിനി ആന്റണി )

ഉള്ളിലൊതുക്കേണ്ടി വരുന്ന

സങ്കടങ്ങളേക്കാൾ ഭാരം

മറ്റൊന്നിനുമില്ല.  

ചില നിസ്സാഹായാവസ്ഥകളേക്കാൾ

പരിതാപകരമായ

മറ്റൊരവസ്ഥയുമില്ല.

ജീവിതത്തെ

ഞെക്കിപ്പിഴിഞ്ഞും

എറിഞ്ഞുടച്ചും

കീറിപ്പറിച്ചും

നാശകോശമാക്കാൻ

തോന്നുന്ന

വീണ്ടുവിചാരമില്ലായ്മയെ

തെറ്റെന്ന്

വിധിക്കാനുമൊക്കില്ല


 

Join WhatsApp News
(ഡോ.കെ) 2024-08-14 20:32:04
നമ്മുടെ ജീവിതത്തിൽ പ്രായശ്ചിത്തമില്ലാത്ത ഏതെങ്കിലും തെറ്റുണ്ടോ? എല്ലാ തെറ്റുകൾക്കും പ്രായശ്ചിത്തമുണ്ട് .എന്നിരിക്കെ എന്തിന് വീണ്ടുവിചാരമില്ലാതെ ആത്മഹത്യ ചെയ്യുന്നത്?പ്രകൃതി അനുഗ്രഹിച്ചുതന്ന അനവദ്യമായ ജീവിതം ശ്രേഷ്ട്ടമായ ജീവിതം,അതിനെ നശിപ്പിക്കാൻ നമ്മൾക്ക് അവകാശമുണ്ടോ? ഉറ്റവരുടെ മരണം ,ഒറ്റപ്പെടൽ , വിവാഹമോചനം സമൂഹത്തിലെ ഇത്തരം സാഹചര്യങ്ങൾക്കും പരിഹാരമുണ്ട് . വിവിധ പ്രകാരത്തിലുള്ള തെറ്റുകളുണ്ട്. ഉപപാതകം (ബോധപൂർവ്വമല്ലാതെ മറ്റൊരാൾക്ക് വേദനയുണ്ടാക്കുന്ന വാക്ക് പറഞ്ഞുപോയി), മഹാപാതകം(മോക്ഷണം ), അതിപാതകം (അമ്മയെ , അച്ഛനെ ,ഗുരുവിനെ കൊല്ലുക ,ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നിഷിദ്ധമായ സെക്സ് ചെയ്യുക).അതിപതാകം വളരെ വലിയ അങ്ങേയറ്റത്തെ കൂറ്റമാണ്.ഇവിടെയാണ് പ്രായശ്ചിത്തമായി ശരീരം തന്നെ ഉപേക്ഷിച്ച് എല്ലാം ശുദ്ധീകരിക്കാൻ ആത്മഹത്യ ചെയ്യുന്നത്. ഇവിടെയാണ് ജീവിതത്തെ ഞെക്കിപ്പിഴിഞ്ഞും, എറിഞ്ഞുടച്ചും,കീറിപ്പറിച്ചും,നാശകോശമാക്കാൻ തോന്നുന്ന വീണ്ടുവിചാരമില്ലാത്ത ആത്മഹത്യ ചെയാനുള്ള സ്വഭാവസംക്കാരം നാം സ്വരൂപിക്കുന്നത്. തെറ്റെന്ന് സ്വയം വിധിക്കാതെ പ്രായശ്ചിത്തമായി നിയമം നിർദ്ദേശിക്കുന്ന ശിക്ഷ സ്വീകരിച്ചുകൊണ്ട് ആ കാലയളവിൽ നമുക്ക് നമ്മളെ തന്നെ സ്വയം ശുദ്ധീകരിക്കാമല്ലൊ. എന്നാലും ഒരിക്കലും ആത്മഹത്യയെ സ്വയം സ്വീകരിക്കരുതേ!! ഒരിക്കലും ആത്മഹത്യയെ ന്യായീകരിക്കരുതേ! എന്തിനെയും പലപ്രകാരത്തിൽ ചേർത്തുകോർത്ത് ഒന്നിപ്പിക്കാൻ സ്നേഹം എന്ന നല്ലൊരു ഹൃദയസംസ്‌ക്കാരമില്ലേ നമ്മുക്ക് .വികലതയോടെ നോക്കിക്കണ്ടാൽ ഏകതയുണ്ടാക്കാൻ നമ്മുക്ക് സാധിക്കുമോ ശ്രീമതി മിനി ആന്റണി ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക