Image

പാറ്റകൾ ( കവിത : മിനി ആന്റണി )

Published on 23 August, 2024
പാറ്റകൾ ( കവിത : മിനി ആന്റണി )

ഇവരെപ്പഴിതിനകത്ത്
കയറിപ്പറ്റിയെന്നറിയില്ല.
എങ്ങനെയിറക്കി
വിടുമെന്നുമറിയില്ല.

വടക്കും തെക്കും
കിഴക്കും പടിഞ്ഞാറും
മുറികളിലായി
നാല് ഫാമിലിയും
നടുത്തളത്തിലെ
ഡബിൾ ഡക്കർ
കട്ടിലുകളിൽ
പയ്യൻമാരും പയ്യിനികളുമായി
ഏഴെട്ട് ബാച്ചിലേഴ്സും
താമസമുണ്ട്.

അതിനിടയിലാണ്
അവർക്കിടയിലാണിവർ ...

ആകെയൊഴിവുള്ളത്
അടുക്കളയാണെന്ന്
കണ്ടിട്ടാകണം.
ഭാര്യയും ഭർത്താവുമുണ്ടായിരുന്നിരിക്കണം
അല്ലെങ്കിൽ ഗർഭിണിയായ ഒരുത്തി
ബാച്ച് ബാച്ചായി
കുഞ്ഞുങ്ങളെ
ഇറക്കിക്കൊണ്ടേയിരിക്കുന്നു.

ഏതോ അതിജീവന പാർട്ടിയാണ്
ഒന്നുമേശുന്നില്ല
സ്പ്രേയടിച്ചപ്പോൾ
നല്ല കാറ്റെന്ന് ചന്തിയിളക്കി
ചോക്ക് വരച്ചപ്പോൾ
കിളിമാസ് കളിച്ചു
തച്ച് കൊല്ലാമെന്ന് വെച്ചാൽ
കുഞ്ഞുങ്ങളുടെ
നിഷ്ക്കളങ്കതയോർമ്മിപ്പി
ച്ച്
പരക്കം പായുന്നു.

ഈ പാറ്റക്കുഞ്ഞുങ്ങളാണീ
വീടിന്നൈശ്വര്യമെന്ന ബോർഡ് തൂക്കി
ചിരിച്ചു കൊണ്ടെല്ലാർക്കും
വച്ചു വിളവുകയാണ്
വീട്ടുടമസ്ഥൻ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക