Image

ബ്രൂണൈ സുല്‍ത്താനുമായി മോദിയുടെ ഊഷ്മള കൂടിക്കാഴ്ച്ച

Published on 04 September, 2024
ബ്രൂണൈ സുല്‍ത്താനുമായി മോദിയുടെ ഊഷ്മള കൂടിക്കാഴ്ച്ച

ബാന്ദര്‍ സെരി ബെഗാവന്‍: ബ്രുണൈ സുല്‍ത്താന്‍ ഹസ്സനാല്‍ ബോല്‍ക്കിയയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

അതേസമയം ബ്രുണൈ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി . ദീര്‍ഘകാലമായി അധികാരത്തിരിക്കുന്ന രാജാവാണ് ബോല്‍ക്കിയ. 30 ബില്യണ്‍ ആസ്തി അദ്ദേഹത്തിനുണ്ട്. ഒരിക്കല്‍ ലോകത്തെ ഏറ്റവും സമ്ബന്നനായിരുന്നു അദ്ദേഹം.

സുല്‍ത്താന്‍ ഹാജി ഹസ്സനല്‍ ബോല്‍ക്കിയയുമായുള്ള കൂടിക്കാഴ്ച്ച ഊഷ്മളമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള കാര്യങ്ങളാണ് ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയത്. വ്യാപാര-വാണിജ്യ സഹകരണം അടക്കം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മോദി എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രിയും ബ്രൂണൈ സുല്‍ത്താനും ആദ്യമായി കൂടിക്കാഴ്ച്ച നടത്തുന്നത് 2014ലെ 25ാമത് ഏഷ്യന്‍ ഉച്ചകോടിയിലായിരുന്നു. പിന്നീട് 2017ലെ ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും ഇവര്‍ കണ്ടുമുട്ടിയിരുന്നു. ഇന്ത്യയും ബ്രൂണൈയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 40ാം വാര്‍ഷിക വേളയിലാണ് പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമെത്തുന്നത്.

പ്രതിരോധം, വ്യാപാരം, നിക്ഷേപങ്ങള്‍, ഊര്‍ജ മേഖല, ബഹിരാകാശ സാങ്കേതികവിദ്യ, ആരോഗ്യ മേഖല എന്നീ കാര്യങ്ങളെ കുറിച്ചാണ് ബ്രൂണൈ സുല്‍ത്താനും മോദിയും സംസാരിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ കാര്യങ്ങളില്‍ ധാരണാപത്രം ഒപ്പിട്ടു. സുല്‍ത്താന്റെ പ്രശസ്തമായ ഇസ്താന നുറുല്‍ ഇമാന്‍ പാലസില്‍ മോദിക്ക് വിരുന്ന് ഒരുക്കിയിരുന്നു .

ബ്രൂണൈയിലെ കൊട്ടാരം ലോകത്തെ തന്നെ അത്ഭുതകാഴ്ച്ചകളില്‍ ഒന്നാണിത്. ലോകത്തെ തന്നെ ഏറ്റവും വലിപ്പമേറിയ കൊട്ടാരമാണിത്. ഇസ്താന നുറൂല്‍ ഇമാന്‍ പാലസ് നേരത്തെ ഗിന്നസ് ലോക റെക്കോര്‍ഡും ഇക്കാര്യത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്. 1788 മുറികള്‍ ഈ കൊട്ടാരത്തിലുണ്ട്. 257 ബാത്‌റൂമുകള്‍, 38 വ്യത്യസ്ത മാര്‍ബിള്‍ കൊണ്ട് നിര്‍മിച്ച 44 സ്‌റ്റെര്‍കെയിസുകള്‍ എന്നിവ ഈ കൊട്ടാരത്തിലുണ്ട്.

അതേസമയം സുല്‍ത്താനൊപ്പം ഉച്ചവിരുന്ന് കഴിച്ച ശേഷം  ബ്രൂണൈ വി മോദി സിംഗപ്പൂരിലെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക