അങ്കമാലി:ജിമ്മില്‍ വ്യായാമം ചെയ്തു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ യുവാവ് മരിച്ചു.
അങ്കമാലി അങ്ങാടിക്കടവ് 'അശ്വതി ഭവൻ' വീട്ടില്‍ പരേതനായ സുരേന്ദ്രന്റെ (കേരള പൊലീസ്) മകൻ പി.എസ്. സുനീഷാണ് (37) മരിച്ചത്.
ബുധനാഴ്ച രാവിലെ പട്ടണത്തിലെ ജിമ്മിലായിരുന്നു സംഭവം. ഉടനെ അങ്കമാലി എല്‍.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാക്കനാട് ഇൻഫോപാർക്കിലെ ഐ.ടി കമ്ബനി ജീവനക്കാരനാണ്. അമ്മ: സുകുമാരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി). ഭാര്യ: അമ്ബിളി (മേതല ഓലക്കായം കുടുംബാംഗം). മക്കള്‍: നക്ഷത്ര, ഈശ്വർ (വിദ്യാർഥികള്‍). മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോർട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്കരിച്ചു.