Image

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്: എഎപി- കോണ്‍ഗ്രസ്‌ സഖ്യ ചര്‍ച്ചകള്‍ സജീവം

Published on 04 September, 2024
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്: എഎപി- കോണ്‍ഗ്രസ്‌ സഖ്യ ചര്‍ച്ചകള്‍ സജീവം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്. എഎപിയുമായി ഇതുസംബന്ധിച്ച ചർച്ചകള്‍ പുരോഗമിക്കുകയാണ്.

അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാർട്ടികളും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ 90 സീറ്റുകളില്‍ 5 മുതല്‍ 7 വരെ സീറ്റുകളാണ് കോണ്‍ഗ്രസ് വാഗ്‌ദാനം ചെയ്തിരിക്കുന്നതെന്നാണ് എഎപി വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം. അതേസമയം, 9 സീറ്റുകളാണ് എഎപി ആവശ്യപ്പെടുന്നത്. ഡല്‍ഹി, പഞ്ചാബ് എന്നിവയുമായി അതിർത്തി പങ്കിടുന്ന ഹരിയാന സീറ്റുകളില്‍ എഎപിക്ക് താല്‍പ്പര്യമുണ്ടെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണോയെന്ന തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടതായും ദേശീയ കണ്‍വീനർ അരവിന്ദ് കേജ്‌രിവാള്‍ ഈ തീരുമാനം പരിശോധിക്കുമെന്നും എഎപി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക