Image

കേരളത്തില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഇന്ന് മുതല്‍; അവസാന തീയതി ഒക്ടോബര്‍ 15

Published on 18 September, 2024
കേരളത്തില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഇന്ന് മുതല്‍; അവസാന തീയതി ഒക്ടോബര്‍ 15

തിരുവനന്തപുരം: കേരളത്തില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഇന്ന് വീണ്ടും പുനരാരംഭിക്കും. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളുടെ മസ്റ്ററിങാണ് ഇന്ന് തുടങ്ങുന്നത്. മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്.

മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് നടക്കുക. ഒന്നാംഘട്ടം ഇന്ന് മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മൂന്നാം ഘട്ടമായ ഒക്ടോബര്‍ മൂന്നു മുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് മസ്റ്ററിങ് നടക്കുക. ഒക്ടോബര്‍ 15-നുമുമ്പ് മസ്റ്ററിങ് പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം എന്ന് അന്ത്യശാസനം ഉണ്ട്.

നേരിട്ടെത്താന്‍ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള കിടപ്പുരോഗികള്‍ക്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ഇതര സംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് അതതിടങ്ങളിലെ ഏതെങ്കിലും റേഷന്‍ കടകളില്‍ വച്ച് മസ്റ്ററിങ് നടത്താന്‍ അവസരം ഉണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക