തിരുവനന്തപുരം കുളത്തൂരില്‍ ദേശീയപാതയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറില്‍ പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. സര്‍വീസ് റോഡിന്റെ അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ സീറ്റിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റര്‍ ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയില്‍ ആണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ആണ് മൃതദേഹം തിരിച്ചറിഞ്ഞത്. വാഹനം ജോസഫ് പീറ്ററിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. അസ്വഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാവൂ.