Image

സരിൻ ആദ്യമായി എകെജി സെന്ററിലെത്തി; ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ച് എം.വി. ഗോവിന്ദൻ

Published on 29 November, 2024
 സരിൻ ആദ്യമായി എകെജി സെന്ററിലെത്തി; ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പോടെ സിപിഎമ്മിലെത്തിയ ഡോ. പി സരിന്‍ എകെജി സെന്ററിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും ചുവപ്പ് ഷാള്‍ അണിയിച്ച് സരിനെ സ്വീകരിച്ചു. മന്തി സജി ചെറിയാനുൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിന് സാക്ഷിയായി. സരിന്‍ ആദ്യമായിട്ടാണ് എകെജി സെന്ററില്‍ എത്തുന്നത്.

‘അദ്ദേഹത്തെ ഞങ്ങളെല്ലാം ആവേശത്തോടുകൂടി സ്വീകരിക്കുന്ന സമയമാണിത്. ഭാവിയിലെ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിയും സരിനുമായിട്ടാലോചിച്ച് ആവശ്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. പാര്‍ട്ടിയുമായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വഭാവികമായിട്ടും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാ മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്കുമൊക്കെ പൂര്‍ണമായും എത്താന്‍ സാധിക്കുക. മറ്റ് കാര്യങ്ങള്‍ സരിനുമായി ആലോചിച്ച് പാര്‍ട്ടി തീരുമാനിക്കും’- എം വി ഗോവിന്ദൻ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക