തിരുവനന്തപുരം: കലാ സാംസ്കാരിക രംഗത്ത് കണ്ണൂരിൻ്റെ ചരിത്രത്തിൽ ഇടം നേടിയ ഇന്ത്യാ ഡാൻസ് അലയൻസ് (ഇഡാ) ഫെസ്റ്റിന് നാളെ തുടക്കമാകും.
കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കുന്ന ഇഡാഫെസ്റ്റിൽ ദേശീയ അന്തർദേശീയ തലത്തിൽ പ്രശസ്തരായ നർത്തകരാണ് നൃത്തം അവതരിപ്പിക്കുന്നത്. വൈകീട്ട് 6-15 ന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഗോപിക വർമയുടെ മോഹിനിയാട്ടത്തോടെയാണ് ഇഡാ ഫെസ്റ്റിന് തുടക്കം കുറിക്കുന്നത്. തുടർന്ന് റെഡ്ഡി ലക്ഷ്മിയുടെ കുച്ചിപ്പുടിയും ആര്യ നന്ദേനയുടെ ഒഡീസിയും അരങ്ങേറും.
ഡിസംബർ ഒന്നിന് വൈകീട്ട് 6-15 ന് ഹരി ചേതനയുടെ കഥക്, 7 ന് കലാശ്രീ രമാ വൈദ്യനാഥൻ്റെ ഭരതനാട്യവും അരങ്ങേറും.
കണ്ണൂരിലേയും പരിസര പ്രദേശങ്ങളിലേയും നൃത്താസ്വാദകർക്ക് കഴിഞ്ഞ ആറ് വർഷമായി ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായ നർത്തകരുടെ നൃത്തം ആസ്വദിക്കാനുള്ള അവസരം ഒരുക്കി കൊടുക്കാൻ ഇഡാ ഫെസ്റ്റിലൂടെകഴിഞ്ഞിട്ടുണ്ടെന്നും ഇഡാഫെസ്റ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായെന്നും പ്രശസ്ത നർത്തകിയും സ്വസ്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിൻ്റേയും ഇഡാഫെസ്റ്റിൻ്റേയും സ്ഥാപകയും ഡയറക്ടറുമായ ഷൈജ ബിനീഷ് പറഞ്ഞു.