Image
Image

പത്തേമാരി ബഹ്‌റൈന്‍ ചാപ്റ്റര്‍ സൗജന്യ ദന്തല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ആദ് വിക് സുജേഷ് Published on 24 December, 2024
പത്തേമാരി ബഹ്‌റൈന്‍ ചാപ്റ്റര്‍ സൗജന്യ ദന്തല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്‍ ബുദയ്യ കിംഗ്‌സ് ഡെന്റല്‍ സെന്ററുമായി ചേര്‍ന്ന് സൗജന്യ ദന്തല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പത്തേമാരി ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കല്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ജോയിന്‍ സെക്രട്ടറി അജ്മല്‍ കായംകുളം സ്വാഗതവും, സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്‌കര്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

എണ്‍പതോളം അംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പിന്  ഡോ: ആഗ്‌ന നേതൃത്വം നല്‍കി. ഡോ: രേഷ്മ ദന്ത സംരക്ഷണത്തേക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. ഡോ: നൗഫല്‍, ഡോ: മുഹമ്മദ് ജിയാദ്, ഡോ: നാസിയ എന്നിവരുടെ സേവനം ക്യാമ്പിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി.


ക്യാമ്പിന്റെ നടത്തിപ്പിനായി സഹകരിച്ച കിംഗ്‌സ് ഡന്റല്‍ സെന്ററിന് പത്തേമാരിയുടെ സ്‌നേഹാദരവായി മൊമന്റോ പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കല്‍ സൂപ്പര്‍വൈസര്‍ ശ്രീ. ഇബ്രാഹിമിന് കൈമാറി.

ട്രഷറര്‍ ഷാഹിദ ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ്‌കുമാര്‍, ദിവിന്‍ കുമാര്‍, വിപിന്‍ കുമാര്‍, ലിബിഷ്, ലൗലി, ശോഭന, റജില, മേരി അസോസിയേഷന്‍ അംഗം അശ്വതി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക