എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഹോട്ടൽ ജീവനക്കാരൻ മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളെന്നാണ് വിവരം. സ്റ്റേഡിയത്തിന് സമീപത്തെ ഇഡ്ഡലി കഫേ എന്ന കടയില്‍ വൈകുന്നേരം അഞ്ചോടെയാണ് സംഭവം.
പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ വഴിമധ്യേ മരണപ്പെടുകയായിരുന്നു. പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താനായിട്ടില്ല. പോലീസും അഗ്നിരക്ഷ സേനാംഗങ്ങളും സ്ഥലത്തെത്തി