ഇസ്രയേലി പ്രധാനമന്തി ബെന്യാമിൻ നെതന്യാഹു പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു സുവർണ പേജർ സമ്മാനിച്ചെന്നു റിപ്പോർട്ട്.
ഇസ്രയേലിന്റെ കടുത്ത ശത്രുക്കളായ ഹിസ്‌ബൊള്ളയുടെ പോരാളികളെ വധിക്കാൻ ഇസ്രയേൽ പേജറുകൾ ഉപയോഗിച്ചിരുന്നു. ആയിരക്കണക്കിനു പോരാളികളുടെ കൈയ്യിൽ ഇരുന്നു പേജറുകൾ പൊട്ടിത്തെറിക്കയായിരുന്നു.
മുപ്പതു പേർ മരിച്ചപ്പോൾ 3,400 പേർക്കെങ്കിലും പരുക്കേറ്റു.
"അതൊരു ഗംഭീര പരിപാടി ആയിരുന്നു," സമ്മാനം വാങ്ങുമ്പോൾ ട്രംപ് പറഞ്ഞുവത്രേ.
ഇരുവരും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ നെതന്യാഹുവിനു ട്രംപ് സമ്മാനിച്ചു. "മഹാനായ നേതാവ് ബിബിക്ക്" എന്ന കുറിപ്പോടെ.
Netanyahu gifts Trump a golden pager