തിരുവനന്തപുരം: റഷ‍്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനെയാണ് (24) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡേവിഡ് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര‍്യ ലോഡ്ജിൽ ബുധനാഴ്ച റൂമെടുത്തിരുന്നു. വ‍്യാഴാഴ്ച രാവിലെ മാതാപിതാക്കൾ എത്തി റൂം പരിശോധിച്ചപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാജ റിക്രൂട്ട് ഏജൻസിയുടെ ചതിയിൽ പെട്ടാണ് ഡേവിഡ് റഷ്യ-യുക്രെയ്ൻ യുദ്ധമുഖത്ത് എത്തിയത്. യുദ്ധത്തിൽ കൂലിപ്പട്ടാളക്കാരനായി ഇറങ്ങേണ്ടി വന്ന ഡേവിഡിന് പരുക്ക് പറ്റിയിരുന്നു. ഡിസംബർ 25ന് രാത്രി റോണക്‌സ് മേഖലയിൽ രാത്രി നടത്തത്തിനു പോകുമ്പോൾ ഡ്രോണിൽ പറന്നെത്തിയ ബോംബ് പൊട്ടിയാണ് ഡേവഡിന്റെ കാലിനു ഗുരുതര പരുക്കേറ്റുത്. അവശ്യചികിത്സ പോലും കിട്ടാതെ ദുരിതാവസ്ഥയിൽ കഴിഞ്ഞ ഡേവിഡ് അവിടെ നിന്ന് രക്ഷപ്പെട്ടു വീട്ടുകാരെ ബന്ധപ്പെട്ടതോടെ ആണ് ദുരിതം പുറത്തറിയുന്നത്.