മലപ്പുറം: ഒട്ടകങ്ങളെ അറുത്ത് ഇറച്ചി വിൽക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. മലപ്പുറത്ത് കാവനൂരും ചീക്കോടുമാണ് ഒട്ടകങ്ങളെ കശാപ്പ് ചെയ്യാനുള്ള നീക്കം തടഞ്ഞത്. ആവശ്യക്കാരെ തേടിയുള്ള സോഷ്യൽ മീഡിയ പരസ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു നടപടി.രാജസ്ഥാനിൽ നിന്നാണ് നാല് ഒട്ടകങ്ങളെ മലപ്പുറത്ത് എത്തിച്ചത്.
ഒരു കിലോ ഒട്ടകയിറച്ചിക്ക് 600 മുതൽ 700 രൂപ വരെയാണ് വില നിശ്ചയിച്ചിരുന്നത്.
ഇന്ത്യയിൽ ഒട്ടകങ്ങളെ കശാപ്പ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പരസ്യം നൽകിയതിന് പിന്നിൽ ആരെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.അറബ് രാജ്യങ്ങളിൽ പല ആവശ്യങ്ങൾക്കായി ഒട്ടകത്തെ ഉപയോഗിച്ച് പോരുന്നുണ്ട്. പ്രധാനമായും രോമം, പാല്, മാംസം, തുടങ്ങിയവയ്ക്കും മരുഭൂമിയിലെ യാത്രകൾക്കുമാണ് ഇവയെ കൂടുതൽ ഉപയോഗിക്കുന്നത്.