ഇസ്മായീലി മുസ്ലീങ്ങളുടെ ആത്മീയ നേതാവും ശതകോടീശ്വരനും ജീവകാരുണ്യ പ്രവർത്തകനുമായ ആഗാ ഖാൻ നാലാമൻ (പ്രിൻസ് കരീം അൽ ഹുസൈനി) അന്തരിച്ചു. 88 വയസ്സായിരുന്നു. സ്വിറ്റ്സർലൻഡിൽ ജനിച്ച് ബ്രിട്ടീഷ് പൗരത്വമുള്ള അദ്ദേഹം ഫ്രാൻസിലാണ് ജീവിച്ചിരുന്നത്. പോർചുഗലിലെ ലിസ്ബണിലായിരുന്നു മരണം.
ആഗാ ഖാന്റെ നേതൃത്വത്തിലുള്ള ആഗാ ഖാൻ ഡെവലപ്മെന്റ് നെറ്റ്വർക്ക് ലോകത്തുടനീളം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. 2014ൽ ഇന്ത്യ പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിരുന്നു