തൃക്കാക്കര ഭാരത മാതാ കോളേജ് കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് വകുപ്പ് സംഘടിപ്പിച്ച 30 മണിക്കൂർ തുടർച്ചയായ ഹാക്കത്തോൺ പരിപാടിയിൽ ഒന്നാം സ്ഥാനം ടോക്ക് എച്ച് ടീമിന് ഡോ. ഷൈലേഷ് ശിവൻ കാഷ് അവാർഡ് സമ്മാനിക്കുന്നു. ഹരികൃഷ്ണൻ പി, ഡോ.ജോൺ ടി എബ്രഹാം, ഡോ. ശരവണ കുമാർ, ഫൈഹാ ഫാത്തിമ, ആഞ്ചലോ സെബി എന്നിവർ സമീപം
കൊച്ചി : തൃക്കാക്കര ഭാരതമാതാ കോളേജിലെ കംപ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് വകുപ്പിന്റെ നേതൃത്വത്തിൽ തുടർച്ചയായ 30 മണിക്കൂർ ഇടതടവില്ലാത്ത ഹാക്കത്തോൺ സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള 14 ടീമുകളായി 60 വിദ്യാർത്ഥികൾ പങ്കെടുത്തു. ലോക സാമ്പത്തിക ഫെഡറേഷന്റെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ 9.30-ന് ആരംഭിച്ച പരിപാടി ഞായറാഴ്ച വൈകീട്ട് 3.30-ന് സമാപിച്ചു.
ഈ 30 മണിക്കൂർ പ്രോഗ്രാമിൽ ഒരു ഇടവേളയും എടുക്കാതെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പങ്കെടുത്തവർ പ്രശ്‌നങ്ങളിൽ പ്രവർത്തിക്കുകയും നൂതന ആശയങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. വിജയികൾക്ക് ആകെ സമ്മാനത്തുകയായ അരലക്ഷം രൂപ നൽകി.
സമ്മാനാർഹരായവർക്ക് കൊച്ചിൻ സർവകലാശാല പ്രൊഫസർ ഡോ. ഷൈലേഷ് ശിവൻ കാഷ് അവാർഡുകൾ വിതരണം ചെയ്തു. ഡിപ്പാർട്ട്മെൻറ് മേധാവി ഡോ. ജോൺ ടി എബ്രഹാം , ഡോ. ശരവണ കുമാർ, കോർഡിനേറ്റർമാരായ ഹരികൃഷ്ണൻ പി, അഞ്ചലോ സെബി എന്നിവർ പ്രസംഗിച്ചു.
ഒന്നാം സ്ഥാനം നേടിയത് ടോക് എച്ച് കോളേജിലെ നവീൻ രവി , മനു മധു, സിറിൽ സൈമൺ എന്നിവരുടെ ടീമും രണ്ടാം സ്ഥാനം നേടിയത് കുസാറ്റിൽ നിന്നുമുള്ള സജത് ഹുസൈൻ, റുവായിസ് പി , ആദർശ് വിശ്വകർമ്മ , കാമേഷ് സിംഗ് എന്നിവരുടെ ടീമുമാണ്.