Image

ക്രൈസ്തവസഭകളുടെ ഐക്യത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് Published on 06 February, 2025
ക്രൈസ്തവസഭകളുടെ ഐക്യത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ

ക്രൈസ്തവഐക്യത്തിനായുള്ള പരിശ്രമങ്ങളെ അഭിനന്ദിച്ചും, ക്രൈസ്തവസഹോദരങ്ങളുടെ ഒരുമയെ പ്രകീർത്തിച്ചും ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവസഭകളുടെ ഐക്യത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ നേതൃത്വത്തിൽ നടന്ന അഞ്ചാമത് കത്തോലിക്കാ-പൗരസ്ത്യഓർത്തഡോക്സ് സഭാസംഗമത്തിൽ പങ്കുചേർന്നവരെ വത്തിക്കാനിൽ സ്വീകരിക്കവെയാണ്, ക്രൈസ്തവഐക്യത്തിന്റെ പ്രാധാന്യം പാപ്പാ ഉയർത്തിക്കാട്ടിയത്. ഫെബ്രുവരി ആറാം തീയതിയായിരുന്നു അർമേനിയൻ, കോപ്റ്റിക്, എത്യോപ്യൻ, എരിത്രയൻ, മലങ്കര, സിറിയക് ഓർത്തഡോക്സ് സഭകളിൽനിന്നുള്ള യുവവൈദികരെയും സന്ന്യസ്തരെയും പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചത്.

അർമേനിയൻ സഭയിലും, സിറോ മലങ്കര ഓർത്തഡോക്സ് സഭയിലും നടന്ന സമാനമായ പഠനസന്ദർശനസംഗമങ്ങളെ, എഴുതി തയ്യാറാക്കി കൈമാറിയ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ച പാപ്പാ, ഇത്തരം "കൈമാറ്റസ്വഭാവമുള്ള" സംഗമങ്ങൾ വിവിധയിടങ്ങളിൽ നടക്കുന്നതിന് നന്ദി പറഞ്ഞു. കാരുണ്യസംവാദങ്ങളെയും സത്യസംവാദങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നവയാണ് ഇത്തരം സന്ദർശനങ്ങളെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

പ്രഥമ എക്യൂമെനിക്കൽ കൗൺസിലായ നിഖ്യ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാർഷികം ആചരിക്കപ്പെടുന്ന അവസരത്തിലാണ് ഇത്തരമൊരു സന്ദേർശനം നടക്കുന്നതെന്ന് അനുസ്മരിച്ച പാപ്പാ ക്രൈസ്തവർക്ക് പൊതുവായുള്ള വിശ്വാസപ്രമാണം പ്രഖ്യാപിച്ചത് ഈയൊരു കൗൺസിലാണെന്ന് ഓർമ്മിപ്പിച്ചു.

വിശ്വാസപ്രമാണവുമായി ബന്ധപ്പെട്ട് "വിശ്വാസത്തിന്റെ അടയാളം" എന്നതിന്റെ ദൈവശാസ്ത്ര, സഭാശാസ്ത്ര, ആദ്ധ്യാത്മിക പ്രാധാന്യങ്ങളെക്കുറിച്ച് തന്റെ പ്രഭാഷണത്തിൽ ഉദ്‌ബോധിപ്പിച്ച പാപ്പാ, വിശ്വാസപ്രമാണം ചൊല്ലുമ്പോൾ, എല്ലാ പാരമ്പര്യങ്ങളിലുമുള്ള ക്രൈസ്തവരോടുള്ള ഐക്യം നാം അനുഭവിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് ഓർമ്മിപ്പിച്ചു. വിശ്വാസം ഒരുമിച്ച് ഏറ്റുപറയുന്നതിനായി നമുക്ക് പരസ്പരം സ്നേഹിക്കാൻ സാധിക്കണമെന്ന്, "പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസം ആത്മാവിലുള്ള ഐക്യത്തിൽ ഏറ്റുപറയുന്നതിനായി നമുക്ക് പരസ്പരം സ്നേഹിക്കാം" എന്ന പൗരസ്ത്യസഭാആരാധനക്രമത്തിലെ പ്രാർത്ഥന പരാമർശിച്ചുകൊണ്ട് പാപ്പാ എഴുതിയിരുന്നു.

ഈ സംഗമം നമ്മുടെ ഐക്യത്തിന്റെ ദൃശ്യമായ "അടയാള"മായിരിക്കട്ടെയെന്ന് ആശംസിച്ച പാപ്പാ, ക്രിസ്തു ആർദ്രമായി ആഗ്രഹിച്ച പരിപൂർണ്ണഐക്യത്തിലേക്ക് വളരാനായുള്ള പരിശ്രമങ്ങളിൽ നമുക്കേവർക്കും മുന്നേറാമെന്ന് ആശംസിച്ചു. സമ്മേളനത്തിന്റെ അവസാനത്തിൽ, ഒരുമിച്ച് താന്താങ്ങളുടെ ഭാഷയിൽ നിഖ്യാ വിശ്വാസപ്രമാണം ചൊല്ലാൻ പാപ്പാ ഏവരെയും ക്ഷണിച്ചു.

ശാരീരികബുദ്ധിമുട്ടുകൾ മൂലം തന്റെ ഭവനമായ സാന്താ മാർത്തായിലാണ് പാപ്പാ വിവിധ പൗരസ്ത്യ ഓർത്തഡോക്സ് വൈദികരെയും സന്ന്യസ്തരെയും സ്വീകരിച്ചത്.
 

Join WhatsApp News
Sunil 2025-02-06 19:20:37
In the 6th century, the Catholic Church decided that the Pope in Rome must be the Supreme head of all Christians. Of course, Rome was economically superior at that time. But that decision by the Catholics caused big split with other Orthodox Churches at that time. Please admit, Pope Francis, that the decision of the 6th century was wrong.
യേശു 2025-02-06 19:59:31
എല്ലാരും പോയി പാപ്പാ . എല്ലാം ട്രംഫക്കിളിക്കൻ സഭയിൽ ചേരുന്നു. ട്രമ്പിനെ സ്വന്ത രക്ഷിതാവും കർത്താവുമായി അംഗീകരിച്ചു. എന്റെ കാര്യം കട്ട പുക.
Christian 2025-02-06 22:10:37
Pope is the successor of St. Peter, whom Christ entrusted to build his church. Naturally he became the head. But during his life time, other Apostles were also heading churches. Since Rome was more powerful, Pope too got more power. But dont forget what Bible says about Peter's primacy. The Orthodox now claims a throne for St Thomas and the Catholicose is the successor of St Thomas. Orthodox believers should read Bible..
Sunil 2025-02-07 00:04:45
Jesus told to Peter, " Satan, leave me alone." Jesus did not address anyone else Satan. Peter's supremacy is wiped out by Jesus.
Christian 2025-02-07 00:52:34
The Orthodox in Kerala should read Bible and understand it properly. I think their priests teach them heresy like the argument of Sunil.
josecheripuram@gmail.com 2025-02-07 03:13:26
Forget about other Christian denominations, only diffuse the problem in Syro Malabar Church, The obedience is applicable for only lay man? Not the priests?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക