Image

അമേരിക്കയിലെ കേസ്: അദാനിക്ക് സമന്‍സ് അയയ്ക്കാന്‍ കോടതിയോട് ഇന്ത്യന്‍ നിയമ മന്ത്രാലയം

Published on 13 March, 2025
അമേരിക്കയിലെ കേസ്: അദാനിക്ക് സമന്‍സ് അയയ്ക്കാന്‍ കോടതിയോട് ഇന്ത്യന്‍ നിയമ മന്ത്രാലയം

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി​ക്കെ​തി​രാ​യ കേ​സി​ൽ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് യു.​എ​സ് സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ക​മീ​ഷ​ന്റെ അ​ഭ്യ​ർ​ഥ​ന​യോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യം. അ​ദാ​നി​ക്ക് സ​മ​ൻ​സ് അ​യ​ക്കാ​ൻ അ​ഹ്മ​ദാ​ബാ​ദ് ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഹേ​ഗ് ക​ൺ​വെ​ൻ​ഷ​ൻ പ്ര​കാ​രം അ​മേ​രി​ക്ക​യി​ലെ കേ​സി​ൽ അ​ദാ​നി​ക്ക് സ​മ​ൻ​സ് അ​യ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​മു​ഖ ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തോ​ട് സ്ഥി​രീ​ക​രി​ച്ചു. യു.​എ​സ് സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ക​മീ​ഷ​ന്റെ സ​മ​ൻ​സ് നോ​ട്ടീ​സ് നി​യ​മ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള നി​യ​മ​കാ​ര്യ വ​കു​പ്പ് അ​ഹ്മ​ദാ​ബാ​ദി​ലെ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് കൈ​മാ​റി.

അ​ദാ​നി​യു​ടെ അ​ഹ്മ​ദാ​ബാ​ദി​ലെ വി​ലാ​സ​ത്തി​ൽ നോ​ട്ടീ​സ് അ​യ​ക്കും. ഫെ​ബ്രു​വ​രി 25നാ​ണ് നി​യ​മ​കാ​ര്യ വ​കു​പ്പ് നോ​ട്ടീ​സ് അ​യ​ച്ചത്. ഹേ​ഗ് ക​ൺ​വെ​ൻ​ഷ​നി​ൽ ഒ​പ്പു​വെ​ച്ച രാ​ജ്യ​ങ്ങ​ൾ​ക്ക് വി​ദേ​ശ പൗ​ര​നെ​തി​രെ കേ​സെ​ടു​ത്താ​ൽ നോ​ട്ടീ​സ് ന​ൽ​കു​ന്ന​തി​ന് പ​ര​സ്പ​രം സ​ഹാ​യം തേ​ടാ​ം.

അ​ദാ​നി ഗ്രൂ​പ്പി​ന് കീ​ഴി​ലെ അ​ദാ​നി ഗ്രീ​ൻ ലി​മി​റ്റ​ഡ് ഉ​ൽ​പാ​ദി​പ്പി​ച്ച സൗ​രോ​ർ​ജം വി​പ​ണി വി​ല​യേ​ക്കാ​ൾ കൂ​ടി​യ തു​ക​ക്ക് വാ​ങ്ങാ​ൻ വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ന്ന​ത​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കി​യ വി​വ​രം അ​മേ​രി​ക്ക​ൻ നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് മ​റ​ച്ചു​വെ​ച്ചു​വെ​ന്ന​താ​ണ് അ​ദാ​നി​ക്കെ​തി​രാ​യ കു​റ്റം. അ​ദാ​നി​യു​ടെ അ​ന​ന്ത​ര​വ​ൻ സാ​ഗ​ർ അ​ദാ​നി​യും കേ​സി​ൽ പ്ര​തി​യാ​ണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക