Image

ഉംറ നിർവഹിക്കാനെത്തിയ വീട്ടമ്മ ജിദ്ദയിൽ മരിച്ചു

Published on 13 March, 2025
ഉംറ നിർവഹിക്കാനെത്തിയ വീട്ടമ്മ ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി വീട്ടമ്മ ജിദ്ദയില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശിനി റംല ബീവി (75) ആണ് ജിദ്ദയില്‍ മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം മദീനയിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം നാസിമുദ്ദീന്‍ മണനാക്കിന്റെ ഉമ്മയാണ്.

ജിദ്ദയില്‍ താമസിക്കുന്ന നാസിമുദ്ദീനൊപ്പമായിരുന്നു റംല ബീവി കഴിഞ്ഞിരുന്നത്. ഇന്നലെ ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് ജാമിഅ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചെന്നബന്ധുക്കള്‍ അറിയിച്ചു. നാട്ടില്‍ നിന്ന് മകന്‍ എത്തിയശേഷം റംല ബീവിയുടെ മൃതദേഹം ജിദ്ദയില്‍ നടത്തുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക